CRICKET

വനിതാ ലോകകപ്പ് 2025 | ബംഗ്ലാദേശിനെതിരെ ഓസ്‌ട്രേലിയയ്ക്ക് ആധികാരിക വിജയം; തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടി അലീസ ഹീലി

ആദ്യം ബാറ്റ് ചെയ്യാനായെത്തിയ ബംഗ്ലാദേശ് ഓസ്‌ട്രേലിയന്‍ ബൗളിങ് നിരയ്‌ക്കെതിരെ പിടിച്ചു നില്‍ക്കാന്‍ ഏറെ പാടുപെട്ടു.

Author : ന്യൂസ് ഡെസ്ക്

വനിതാ ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഓസ്ട്രേലിയയ്ക്ക് 10 വിക്കറ്റ് വിജയം. 199 റണ്‍സ് വിജയലക്ഷ്യം ഓസീസ് വിക്കറ്റ് നഷ്ടം കൂടാതെ മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍ അലീസ ഹീലി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടി.

ഇതോടെ ആദ്യമായി സെമി ഫൈനല്‍ യോഗ്യത നേടുന്ന ആദ്യ ടീമായി ഓസ്‌ട്രേലിയ. 77 ബോളില്‍ 133 റണ്‍സ് നേടിയാണ് ഹീലി ബംഗ്ലാദേശിനെതിരെ ആഞ്ഞടിച്ചത്.

ആദ്യം ബാറ്റ് ചെയ്യാനായെത്തിയ ബംഗ്ലാദേശ് ഓസ്‌ട്രേലിയന്‍ ബൗളിങ് നിരയ്‌ക്കെതിരെ പിടിച്ചു നില്‍ക്കാന്‍ ഏറെ പാടുപെട്ടു. ഒന്‍പത് വിക്കറ്റ് നഷ്ടത്തിന് 198 റണ്ണില്‍ ബംഗ്ലാദേശ് കളി അവസാനിച്ചു. കളിയുടെ അവസാനം ശോഭന മോസ്റ്റാരി 80 പന്തില്‍ 66 റണ്‍സ് നേടി പുറത്താകാതെ നിന്നു. റൂബയ ഹൈദര്‍ 44 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടതിനാല്‍ മധ്യനിരയ്ക്ക് അടിത്തറ കെട്ടിപ്പടുക്കാന്‍ കഴിഞ്ഞില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹീലിയും ഫീബ് ലിച്ച്ഫീല്‍ഡും കനത്ത മത്സരമാണ് കാഴ്ചവെച്ചത്. ഹീലി 20 ഫോറുകള്‍ നേടിയപ്പോള്‍ ലിച്ച്ഫീല്‍ഡ് 12 ഫോറുകളും ഒരു സിക്‌സറും നേടി .

SCROLL FOR NEXT