SPORTS

യുവ തുർക്കികളെ വീഴ്ത്തി പറങ്കിപ്പട, ആധികാരിക ജയം

മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഒരു ഗോള്‍ ശ്രമമൊഴിച്ചാല്‍ തുര്‍ക്കിയുടെ മികച്ച മുന്നേറ്റമാണ് കാണാനായത്

Author : ന്യൂസ് ഡെസ്ക്

യൂറോ കപ്പിലെ ​ഗ്രൂപ്പ് എഫിൽ തുർക്കിയെ എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്ക് തകർത്ത് പോർച്ചു​ഗൽ. ബെർണാർഡോ സിൽവയും ബ്രൂണോ ഫെർണാണ്ടസും പോർച്ചു​ഗലിനായി ​ഗോൾവല കുലുക്കി. അക്കൈദിന്റെ ഓൺ ​ഗോളായിരുന്നു മൂന്നാമത്തേത്. വിജയത്തോടെ പോര്‍ച്ചുഗല്‍ പ്രീ ക്വാർട്ടര്‍ ഉറപ്പിച്ചു.

ആദ്യപകുതിയില്‍ ഇരുപത്തിയൊന്നാം മിനുറ്റിൽ ബെര്‍ണാഡോ സില്‍വ നേടിയ ​ഗോളിലൂടെയും ഇരുപത്തിയെട്ടാം മിനുറ്റിൽ സമേത് അകൈദിന്‍ നൽകിയ ഓൺ ​ഗോളിലൂടെയും പോർച്ചു​ഗൽ കളിയുടെ കൺട്രോൾ പിടിച്ചെടുത്തിരുന്നു. രണ്ടാം പകുതിയിൽ ക്രിസ്റ്റ്യാനോയുടെ അസിസ്റ്റിൽ ബ്രൂണോ ഫെർണാണ്ടസ് തുർക്കി ​ഗോൾ മുഖത്തേക്ക് നിറയൊഴിച്ചു. അതോടെ പോർച്ചു​ഗൽ ആധികാരിക വിജയം സ്വന്തമാക്കി.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഒരു ഗോള്‍ ശ്രമമൊഴിച്ചാല്‍ തുര്‍ക്കിയുടെ മികച്ച മുന്നേറ്റമാണ് കാണാനായത്. എട്ടാംമിനിറ്റില്‍ ലീഡ് ചെയ്യാനുള്ള മികച്ച ഒരു അവസരം തുര്‍ക്കി കളഞ്ഞുകുളിച്ചു. പതിയെപ്പതിയെ പോര്‍ച്ചുഗല്‍ മേധാവിത്വം തിരിച്ചുപിടിക്കുകയായിരുന്നു

SCROLL FOR NEXT