FOOTBALL

FIFA World Cup 2026 | മെസ്സി തന്നെ നയിക്കും; 26 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് അര്‍ജന്റീന

കഴിഞ്ഞ ലോകകപ്പ് ടീമിലുണ്ടായിരുന്ന 17 പേര്‍ ഇത്തവണ ഉൾപ്പെട്ടപ്പോൾ ഡിബാലയും എമിലിയാനോ ബുവേണ്ടിയയും പുറത്തായി

Author : ന്യൂസ് ഡെസ്ക്

രണ്ടാം തവണയും തുടര്‍ച്ചയായ ഫുട്‌ബോള്‍ ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് കളിക്കാനിറങ്ങുന്ന അര്‍ജന്റീനന്‍ ടീമിനെ ഇക്കുറിയും മെസ്സി തന്നെ നയിക്കും. 2026 ഫിഫ ഫുട്‌ബോള്‍ ലോകകപ്പിലെ ടീമില്‍ 26 അംഗ സ്‌ക്വാഡിനെയാണ് പരിശീലകന്‍ ലയണല്‍ സ്‌കലോണി പ്രഖ്യാപിച്ചിരിക്കുന്നത്. എമിലിയാനോ മാര്‍ട്ടീനസും ജൂലിയന്‍ ആല്‍വരാസും ലൗട്ടാരോ മാര്‍ട്ടീനസും അടക്കം കഴിഞ്ഞ ലോകകപ്പ് ടീമിലെ 17 പേര്‍ ഇത്തവണയും ഉള്‍പ്പെട്ടിട്ടുണ്ട്.

എമിലിയാനോ മാര്‍ട്ടീനസും ജെറോനിമോ റൂലിയും ജുവാന്‍ മൂസ്സോയുമാണ് ഗോള്‍ കീപ്പര്‍മാര്‍. പ്രതിരോധ നിരയില്‍ ലിയണാര്‍ഡോ ബലേര്‍ഡി, നികോളാസ് ടഗ്ലിയാഫികോ, ഗോണ്‍സാലോ മോണ്‍ടിയേല്‍, ലിസാന്ഡ്രോ മാര്‍ട്ടിനേസ്, ക്രിസ്റ്റ്യൻ റൊമോറോ, നിക്കോളാസ് ഓട്ടോമെന്‍ഡി, ഫക്കുന്‍ഡോ മെഡിന, നഹുവേല്‍ മൊലീന എന്നിവരും ഉള്‍പ്പെട്ടിരിക്കുന്നു.

മധ്യനിരയില്‍ ലിയാന്‍ഡ്രോ പാരേഡ്‌സ്, റോഡ്രിഗോ ഡീ പോള്‍, വാലെന്റി ബാര്‍കോ, ജിയാവാനി ലോ സെല്‍സോ, എക്‌സിക്വേല്‍ പലാസിയോസ്, എന്‍സോ ഫെര്‍ണാണ്ടസ്, അലെക്‌സിസ് മാക് അലിസ്റ്റര്‍ എന്നിവര്‍ ഉള്‍പ്പെട്ടിരിക്കുന്നു.

മുന്നേറ്റനിരയില്‍ ജൂലിയന്‍ ആല്‍വാരസ്, ലയണല്‍ മെസി, നിക്കോളാസ് ഗോണ്‍സാലെസ, തിയാഗോ അല്‍മാഡ, ജുലിയാനോ സിമോണ്‍, നികോ പാസ്, ജോസ് മാന്വേല്‍ ലോപസ്, ലൗട്ടാരോ മാര്‍ട്ടിനേസ് എന്നിവരാണ്. അതേസമയം റയല്‍ മാഡ്രിഡിലെ പുത്തന്‍ താരോദയം ഫ്രാന്‍കോ മസ്റ്റാറ്റുവോനോ, മാര്‍കോസ് സനേസി, എമിലിയാനോ ബുവേണ്ടിയ, പൗലോ ഡി ബാല എന്നിവര്‍ ടീമില്‍ ഉള്‍പ്പെട്ടില്ല.

പരിക്ക് സംബന്ധമായ ആശങ്കകള്‍ക്കിടെയാണ് മെസ്സിയുടെ പേരും ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. തന്റെ ആറാം ലോകകപ്പിനൊരുങ്ങുകയാണ് മെസി. എമിലിയാനോ മാര്‍ട്ടിനേസിന്റെ പരിക്കും ആശങ്കപ്പെടുത്തുന്നതാണ്.

ഡീ പോള്‍, സെല്‍സോ എന്‍സോ ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട ശക്തമായ മധ്യനിരയാണ് സ്‌കലോണി മുന്നോട്ട് വച്ചിരിക്കുന്നത്. മുന്നേറ്റ നിരയില്‍ ആല്‍വാരസും മെസിയും മാര്‍ട്ടിനസും അടക്കമുള്ള സ്‌ട്രൈക്കര്‍മാര്‍ ടീം അവതരിപ്പിച്ചിരിക്കുന്നു.

SCROLL FOR NEXT