FOOTBALL

ഗോള്‍ മെഷീന്‍ ലുകാകു ബെല്‍ജിയം ജെഴ്‌സിയഴിച്ചു

അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ അഞ്ചാമത്തെ താരം

Author : ന്യൂസ് ഡെസ്ക്

ബെല്‍ജിയത്തിനായി ഏറ്റവുമധികം ഗോള്‍ നേടിയ റൊമേലു ലുകാകു രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ബെല്‍ജിയത്തിനെ യൂറോപ്യന്‍ ഫുട്‌ബോളിലും ലോക ഫുട്‌ബോള്‍ ചിത്രത്തിലും മെരുങ്ങാത്ത പോരാളികളെന്ന തരത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ നിര്‍ണായക ഗോളുകള്‍ നേടിയാണ് ലുകാകു കളമൊഴിയുന്നത്. ബെല്‍ജിയത്തിന്റെ സുവര്‍ണതലമുറ സംഘത്തിലെ പ്രധാനതാരമാണ് ലുകാകു. 33കാരനായ ലുകാകു 16 വര്‍ഷം നീണ്ട തന്റെ രാജ്യാന്തര കരിയറില്‍ 94 ഗോളുകളാണ് രാജ്യത്തിനായി സ്‌കോര്‍ ചെയ്തത്. നാല് ലോക കപ്പുകളും മൂന്ന് യൂറോ കപ്പും ഉള്‍പ്പെടെ 135 മത്സരങ്ങളിലാണ് ലുകാകു ബെല്‍ജിയത്തിനായി ബൂട്ടണിഞ്ഞത്.

ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ (146)യും ലയണല്‍ മെസി (126)യും ഇറാന്റെ അലി ദാഇ (108)യും സുനില്‍ ഛേത്രി(95)യും മാത്രമാണ് ലുകാകുവിന് മുന്നിലുള്ള ഗോള്‍ സ്‌കോറര്‍മാര്‍.

രാജ്യാന്തര മത്സരങ്ങള്‍ അവസാനിപ്പിച്ചെങ്കിലും ക്ലബ് ഫുട്‌ബോളില്‍ ഇനിയും തുടരാനാണ് ലുകാകുവിന്റെ തീരുമാനം. തുര്‍ക്കി ക്ലബ് ഫെനര്‍ബാഷെ താരമാണ് നിലവില്‍ ലുകാകു.

SCROLL FOR NEXT