FOOTBALL

മെസ്സിയുടെ വൈകാരിക കുറിപ്പിന് കമൻ്റുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

പ്രതിസന്ധിയുടെ നിമിഷത്തിൽ പരസ്പരം ചേർത്തു പിടിക്കുന്ന മനുഷ്യരെയാണ് റൊണാൾഡോയുടെ വാക്കുകളിൽ ഫുട്ബോൾ ലോകം കണ്ടത്.

Author : ന്യൂസ് ഡെസ്ക്

ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ എതിരാളികളിൽ ഒരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോ മെസ്സിക്ക് ആശ്വാസവുമായി എത്തിയത് ആരാധകർക്ക് കൗതുകമാകുന്നു. മെസ്സിയുടെ കുറിപ്പിന് താഴെ ഈ ബുദ്ധിമുട്ടേറിയ സമയം മറികടക്കാൻ കഴിയട്ടെയെന്ന് റോണോ കുറിച്ചു. കളത്തിലെ രണ്ട് ഇതിഹാസങ്ങൾ തമ്മിലുള്ള പോരാട്ടത്തിന് അപ്പുറം. പ്രതിസന്ധിയുടെ നിമിഷത്തിൽ പരസ്പരം ചേർത്തു പിടിക്കുന്ന മനുഷ്യരെയാണ് റൊണാൾഡോയുടെ വാക്കുകളിൽ ഫുട്ബോൾ ലോകം കണ്ടത്. അച്ഛൻ്റെ ഓർമകൾക്കൊപ്പം മെസ്സിയുടെ ഫുട്ബോൾ യാത്ര ഇനി എത്രകാലം തുടരുമെന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.

അച്ഛൻ ഹോർഗെ മെസ്സിയുടെ വേർപാട് തന്നെ എത്രമാത്രം തളർത്തിയെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ലയണൽ മെസ്സി. ഹോർഗെയുടെ വിയോഗത്തിന് അഞ്ച് ദിവസത്തിനു ശേഷമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിൽ മെസ്സി ഹൃദയം തുറന്നത്. അച്ഛനില്ലാതെ ഇനി എങ്ങനെ മുന്നോട്ടുപോകുമെന്ന് അറിയില്ലെന്നും അധികകാലം ഫുട്ബോൾ തുടരാനാകുമോയെന്ന് സംശയമുണ്ടെന്നും മെസ്സി കുറിച്ചു.

ബാല്യകാലം മുതൽ മെസ്സിയുടെ കരിയറിലെ ഏറ്റവും വലിയ പിന്തുണയായിരുന്നു ഹോർഗെ മെസ്സി. പരിശീലനത്തിന് കൊണ്ടുപോയതും മത്സരങ്ങൾ കാണാൻ ഒപ്പം നിന്നതും. കരിയറിലെ നിർണായക തീരുമാനങ്ങളിൽ വഴികാട്ടിയായതും അച്ഛൻ തന്നെ. ഏജൻ്റായും മെസ്സിയുടെ കരിയറിൽ നിർണായക പങ്കുവഹിച്ചു.

SCROLL FOR NEXT