Source: facebook/ Leo Messi
FOOTBALL

കേരളത്തിലെ അർജൻ്റീനയുടെ സൗഹൃദ മത്സരത്തെ ചൊല്ലി കെഎഫ്എയും ജില്ലാ ഫുട്ബോൾ അസോസിയേഷനും രണ്ട് തട്ടിൽ

മത്സരത്തെ കുറിച്ച് ഔദ്യോഗികമായി ഇതുവരെ ഒന്നും അറിയിച്ചിട്ടില്ലെന്ന് എറണാകുളം ജില്ലാ ഫുട്ബോൾ അസോസിയേഷൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

കലൂർ: കൊച്ചിയിൽ ഓസ്ട്രേലിയക്കെതിരെ നടക്കുന്ന അർജൻ്റീനയുടെ സൗഹൃദ മത്സരത്തെ ചൊല്ലി കേരള ഫുട്ബോൾ അസോസിയേഷനെ (കെഎഫ്എ) ആശങ്ക അറിയിച്ച് എറണാകുളം ജില്ലാ ഫുട്ബോൾ അസോസിയേഷൻ (ഇഡിഎഫ്എ). മത്സരത്തെ കുറിച്ച് ഔദ്യോഗികമായി ഇതുവരെ ഒന്നും അറിയിച്ചിട്ടില്ലെന്ന് എറണാകുളം ജില്ലാ ഫുട്ബോൾ അസോസിയേഷൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.

ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തണം എന്നാവശ്യപ്പെട്ടാണ് കേരള ഫുട്ബോൾ അസോസിയേഷന് കത്ത് അയച്ചിരിക്കുന്നത്. സംഘാടകരുടെയും കെഎഫ്എയുടെയും നിലപാടിൽ പ്രതിഷേധിച്ചാണ് എറണാകുളം ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രമേയം പാസാക്കിയിരിക്കുന്നത്.

അർജൻ്റീനയുടെ കൊച്ചിയിലെ മത്സരം സംബന്ധിച്ച് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനിൽ നിന്നോ സംഘാടകരിൽ നിന്നോ ആശയവിനിമയം നടന്നിട്ടുണ്ടോ എന്ന് വ്യക്തമാക്കണം, അർജൻ്റീനയുടെ മത്സരത്തിൽ കേരള ഫുട്ബോൾ അസോസിയേഷൻ്റെ പങ്ക് വ്യക്തമാക്കുക, മത്സരം നടത്തുന്നെങ്കിൽ നടപടി ക്രമങ്ങൾ പാലിക്കണം എന്നീ ആവശ്യങ്ങളാണ് ഇഡിഎഫ്എ ഉന്നയിച്ചിരിക്കുന്നത്.

SCROLL FOR NEXT