ഇന്‍റർ മിയാമിക്കായി ലയണല്‍ മെസി  Source: X/ @LeaguesCup
FOOTBALL

ക്ലബ് ലോകകപ്പില്‍ ഇനി പ്രീ-ക്വാർട്ടർ പോരാട്ടം; പിഎസ്ജിക്കെതിരെ മെസിയും സംഘവും, യുവന്റസും റയല്‍ മാഡ്രിഡും നേർക്കുനേർ, മത്സരക്രമം നോക്കാം

ആദ്യ മത്സരത്തില്‍ ബ്രസീലിയന്‍ ക്ലബുകളായ പാല്‍മെറസും ബൊട്ടഫോഗോയുമാണ് ഏറ്റുമുട്ടുന്നത്

Author : ന്യൂസ് ഡെസ്ക്

ഫിഫ ക്ലബ് ലോകകപ്പില്‍ ഇനി നോക്കൗട്ട് പോരാട്ടം. ശനിയാഴ്ച പ്രീ-ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് തുടക്കമാവും. ആദ്യ മത്സരത്തില്‍ ബ്രസീലിയന്‍ ക്ലബുകളായ പാല്‍മെറസും ബൊട്ടഫോഗോയുമാണ് ഏറ്റുമുട്ടുന്നത്.

ഗ്രൂപ്പ് എച്ച് മത്സരത്തില്‍ റയൽ മാഡ്രിഡിനോട് സാൽസ്ബർഗ് 0-3ന് പരാജയപ്പെട്ടതോടെയാണ് ക്ലബ് ലോകകപ്പിന്റെ റൗണ്ട് ഓഫ് 16നുള്ള മത്സരക്രമം അന്തിമമായത്. നോക്കൗട്ട്‌ മത്സരങ്ങള്‍ വമ്പന്‍ ക്ലബുകളുടെ നേർക്കുനേർ പോരാട്ടത്തിനാകും വേദിയാകുക. അർജന്റീനിയന്‍ സൂപ്പർ താരം ലയണല്‍ മെസിയുടെ ഇന്റർ മിയാമി യുസിഎല്‍ ചാംപ്യന്മാരായ പിഎസ്ജിയുമായാണ് കൊമ്പുകോർക്കാന്‍ ഒരുങ്ങുന്നത്. യുവന്റസും റയല്‍ മാഡ്രിഡും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ അത് റൗണ്ട്‌ ഓഫ് 16ലെ തീപാറും പോരാട്ടമായി മാറും. ബെന്‍ഫിക്ക-ചെല്‍സി, ബയേണ്‍-ഫ്‌ളമിംഗോ, മാഞ്ചെസ്റ്റര്‍ സിറ്റി-അല്‍-ഹിലാല്‍ മത്സരങ്ങളും പ്രീ-ക്വാര്‍ട്ടര്‍ റൗണ്ടിന്റെ ആവേശം ഇരട്ടിപ്പിക്കും.

നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിച്ച ടീമുകളില്‍ ആറെണ്ണം വടക്കന്‍/ തെക്കന്‍ അമേരിക്കന്‍ മേഖലയില്‍ നിന്നാണ്. യൂറോപ്പില്‍ നിന്ന് ഒന്‍പത് ടീമുകള്‍ പ്രീ- ക്വാർട്ടറിലേക്ക് കടന്നപ്പോള്‍ ഏഷ്യയില്‍ നിന്ന് ഒറ്റ ടീമാണ് റൗണ്ട്‌ ഓഫ് 16ല്‍ പ്രവേശിച്ചത്. ആഫ്രിക്കയില്‍ നിന്നും ഓഷ്യാനയില്‍ നിന്നുമുള്ള ടീമുകള്‍ രണ്ടാം റൗണ്ടിലേക്ക് കടന്നിരുന്നില്ല.

2025 ഫിഫ ക്ലബ് വേൾഡ് കപ്പ് റൗണ്ട് ഓഫ് 16-ലേക്ക് യോഗ്യത നേടിയ ടീമുകൾ ഏതൊക്കെ?

  1. എസ്ഇ പാൽമിറാസ്

  2. ഇന്റർ മിയാമി

  3. പാരീസ് സെന്റ്-ജെർമെയ്ൻ

  4. ബൊട്ടഫോഗോ

  5. ഫ്ലമെംഗോ

  6. ചെൽസി

  7. ഇന്റർ മിലാൻ

  8. മോണ്ടെറി

  9. ഡോർട്ട്മുണ്ട്

  10. ഫ്ലുമിനൻസ്

  11. ബയേൺ മ്യൂണിക്ക്

  12. ബെൻഫിക്ക

  13. യുവന്റസ്

  14. മാഞ്ചസ്റ്റർ സിറ്റി

  15. റയൽ മാഡ്രിഡ്

  16. അൽ ഹിലാൽ

റൗണ്ട് ഓഫ് 16 ഷെഡ്യൂള്‍ നോക്കാം:

ഫിഫ ക്ലബ് ലോകകപ്പ് റൗണ്ട് ഓഫ് 16 ഷെഡ്യൂള്‍
SCROLL FOR NEXT