FOOTBALL

ഇറ്റലി ലോകകപ്പ് യോഗ്യതയ്ക്കരികിൽ; ക്വാളിഫയർ ഫൈനലിൽ എതിരാളികൾ ബോസ്നിയ | FIFA World Cup 2026

ഫൈനലിൽ ബോസ്നിയയാണ് ഇറ്റലിയുടെ എതിരാളികൾ. ചൊവ്വാഴ്ചയാണ് കലാശ പോരാട്ടം.

Author : ന്യൂസ് ഡെസ്ക്

2026 ലോകകപ്പ് ഫുട്ബോൾ പ്രതീക്ഷകൾ സജീവമാക്കി ഇറ്റലി. യൂറോപ്യൻ ക്വാളിഫയർ സെമിയിൽ വടക്കൻ അയർലൻഡിനെ തോൽപ്പിച്ച് ഇറ്റലി ഫൈനലിൽ കടന്നു. എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇറ്റലിയുടെ ജയം. 56ാം മിനിറ്റില്‍ മിഡ് ഫീല്‍ഡര്‍ സാന്ദ്രോ ടൊണാലിയാണ് കാത്തിരുന്ന ആദ്യ ഗോള്‍ അസൂറികള്‍ക്ക് സമ്മാനിച്ചത്.

80ാം മിനിറ്റിൽ മോയിസ് കീൻ ഇറ്റലിയുടെ രണ്ടാം ഗോൾ നേടി വിജയം ഉറപ്പിച്ചു. ഫൈനലിൽ ബോസ്നിയയാണ് ഇറ്റലിയുടെ എതിരാളികൾ. ചൊവ്വാഴ്ചയാണ് കലാശപോരാട്ടം.

കാർഡിഫിൽ നടന്ന മറ്റൊരു മത്സരത്തിൽ നിശ്ചിത സമയത്ത് ബോസ്നിയ ആൻഡ് ഹെർസഗോവിനയും വെയ്ൽസും 1-1 എന്ന സമനിലയിൽ പിരിഞ്ഞതോടെ, പെനാൽറ്റി ഷൂട്ടൗട്ടിൽ ബോസ്നിയ 4-2ന് കളി ജയിച്ച് കയറുക ക്കുകയായിരുന്നു. 2024 യൂറോ കപ്പിലും പ്ലേ ഓഫിൽ തോറ്റ് പുറത്തായ വെയ്ൽസിന് ചരിത്രത്തിൻ്റെ ആവർത്തനമാണ് 2026ലും കണ്ടത്.

യൂറോപ്പിൽ നിന്നും 16 ടീമുകളാണ് ലോകകപ്പിൽ കളിക്കുക. 12 ടീമുകൾ ഇതിനോടകം യോ​ഗ്യത നേടിയിട്ടുണ്ട്. ശേഷിച്ച നാല് സ്ഥാനങ്ങൾക്കായി പതിനാറ് ടീമുകളാണ് പ്ലേഓഫിൽ മത്സരിക്കുന്നത്.

SCROLL FOR NEXT