FOOTBALL

പുതിയ സീസണിൽ മുടി വെട്ടാൻ കഴിയുമോ?; വീണ്ടും ചർച്ചയായി മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകൻ ഫ്രാങ്ക് ഇലറ്റ്

കഴിഞ്ഞ സീസണിലെ അവസാന രണ്ട് മത്സരങ്ങൾ ജയിച്ച യുണൈറ്റഡ്, ഇക്കുറി ആദ്യത്തെ മൂന്ന് മത്സരം ജയിച്ചാൽ ഫ്രാങ്കിന് മുടിവെട്ടാം

Author : ന്യൂസ് ഡെസ്ക്

പ്രീമിയർ ലീഗിന്റെ പുതിയ സീസണിന് ഇന്ന് തിരികൊളുത്തുമ്പോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്.. യുണൈറ്റഡ് ആരാധകൻ ഫ്രാങ്ക് ഇലറ്റ്. ഇക്കുറി എങ്കിലും ഫ്രാങ്കിന് മുടി വെട്ടാൻ കഴിയുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

2024 ഒക്ടോബർ 5നാണ് ഓക്‌സ്ഫഡുകാരനായ ഫ്രാങ്ക് ഇലറ്റ് ജീവിതം തന്നെ മാറ്റിമറിച്ച ആ തീരുമാനം എടുത്തത്. തന്റെ ഇഷ്ട്ട ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡ് തുടർച്ചയായി അഞ്ച് മത്സരങ്ങൾ ജയിക്കാതെ ഇനി മുടിവെട്ടില്ല. സുഹൃത്തുക്കളുമായി നടന്ന ഫാൻ ഫൈറ്റിന് പിന്നാലെയായിരുന്നു ആ തീരുമാനം. 2024ൽ നിന്ന് 2026ലേക്ക് എത്തുമ്പോൾ ഫ്രാങ്കിന്റെ മുടിയും പ്രശസ്തിയും വളർന്നു.

കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത യുണൈറ്റഡ് ലീഗിൽ മൂന്നാമതായാണ് ഫിനിഷ് ചെയ്തത്. 20 മത്സരങ്ങൾ ജയിച്ച യുണൈറ്റഡ് ആകെ പരാജയപ്പെട്ടത് 7മത്സരങ്ങൾ മാത്രം. എന്നിട്ടും ഫ്രാങ്കിന്റെ പന്തയ പ്രകാരമുള്ള തുടർച്ചയായ അഞ്ച് ജയത്തിലേക്ക് ടീം എത്തിയില്ല. ഇന്നിപ്പോൾ 684 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. കഴിഞ്ഞ സീസണിലെ അവസാന രണ്ട് മത്സരങ്ങൾ ജയിച്ച യുണൈറ്റഡ്, ഇക്കുറി ആദ്യത്തെ മൂന്ന് മത്സരം ജയിച്ചാൽ ഫ്രാങ്കിന് മുടിവെട്ടാം. ഹൾ സിറ്റി, ഇപ്‌സ്വിച് ടൗൺ, എവർട്ടൻ എന്നിവരാണ് ആദ്യ മൂന്ന് മത്സരത്തിലെ എതിരാളികൾ.

ക്ലബിന്റെ മത്സരത്തിനേക്കാൾ ഫ്രാങ്കിന്റെ മുടിയ്ക്ക് പ്രാധാന്യം നൽകുന്നതായി വിമർശിക്കുന്ന യുണൈറ്റഡ് ആരാധകരും ഏറെയാണ്. എന്തായാലും പുതിയ സീസണിൽ എങ്കിലും ഫ്രാങ്കിന് മുടി വെട്ടാൻ കഴിയുമെന്നാണ് പ്രതീക്ഷ.

SCROLL FOR NEXT