FOOTBALL

ഇന്ത്യ-ഹോങ്കോങ് മത്സരം: "കെഎഫ്എ പണമടയ്ക്കണം, കരാറിൽ ഒപ്പിടണം"; വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ ജിസിഡിഎ

പണം അടച്ചിലെങ്കിൽ സ്റ്റേഡിയം തുറന്ന് നൽകില്ലെന്ന് ജിസിഡിഎ ചെയർമാൻ ചന്ദ്രൻപിള്ള ന്യൂസ് മലയാളത്തോട് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഇന്ത്യ-ഹോങ്കോങ് എഎഫ്‌സി അന്താരാഷ്ട്ര ഫുട്ബോൾ മത്സരത്തിൻ്റെ നടത്തിപ്പിനായി സ്റ്റേഡിയം വിട്ടുനൽകുന്ന തർക്കത്തിൽ വിട്ട് വീഴ്ചയ്ക്ക് തയ്യാറാകാതെ ജിസിഡിഎ. കേരള ഫുട്ബോൾ അസോസിയേഷൻ ജിസിഡിഎയ്ക്ക് നൽകാനുള്ള കുടിശികയായ പണം അടച്ചിലെങ്കിൽ സ്റ്റേഡിയം തുറന്ന് നൽകില്ലെന്ന് ജിസിഡിഎ ചെയർമാൻ ചന്ദ്രൻപിള്ള ന്യൂസ് മലയാളത്തോട് പറഞ്ഞു.

മത്സരം നടത്തണമെങ്കിൽ പണം അടക്കാനുള്ള നടപടിക്ക് പുറമെ, കേരള ഫുട്ബോൾ അസോസിയേഷൻ എഗ്രിമെൻ്റ് ഒപ്പിടാൻ തയ്യാറാകണമെന്നും ചന്ദ്രൻപിള്ള ആവശ്യപ്പെട്ടു.

SCROLL FOR NEXT