ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രതിരോധ താരങ്ങളില്‍ ഒരാളും മുന്‍ നായകനുമായ വി.പി. സത്യന്‍ വിടപറഞ്ഞിട്ട് ഇന്നേക്ക് 19 വര്‍ഷം. 2006 ജൂലൈ 18നാണ് കേരളം കണ്ട പ്രതിഭാധനനായ താരം വിടപറഞ്ഞത്. കേരളത്തിന്റെയും ഇന്ത്യന്‍ ഫുട്ബോളിന്റെയും നല്ലകാലത്തെ നിറമുളള ഓര്‍മയാണ് വി.പി. സത്യന്‍. കളിക്കളത്തില്‍ നിറഞ്ഞു കളിച്ച് കേരളത്തിലേക്ക് സന്തോഷ് ട്രോഫി എത്തിച്ച നായകനായിരുന്നു സത്യന്‍.