FOOTBALL

ആശ്വാസ ജയം തേടി ബ്ലാസ്റ്റേഴ്‌സ്; എതിരാളികൾ പഞ്ചാബ് എഫ്‌സി

സീസണിൽ തുടർച്ചയായ നാല് മത്സരങ്ങൾ തോറ്റ ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഒരു സമനില കണ്ടെത്തിയത്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ അവരുടെ തട്ടകത്തിൽ തളച്ചതിൻ്റെ ആത്മവിശ്വാസവുമായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഹോം ഗ്രൗണ്ടിൽ വീണ്ടും കളിക്കാനിറങ്ങുന്നു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ശനിയാഴ്ച വൈകീട്ട് 7.30ന് നടക്കുന്ന മത്സരത്തിൽ പഞ്ചാബ് എഫ്‌സിയാണ് കൊമ്പന്മാരുടെ എതിരാളികൾ.

സീസണിൽ തുടർച്ചയായ നാല് മത്സരങ്ങൾ തോറ്റ ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഒരു സമനില കണ്ടെത്തിയത്. 14 ടീമുകൾ ഉൾപ്പെട്ട ടൂർണമെൻ്റിൽ ഒരു പോയിൻ്റുമായി 13ാം സ്ഥാനത്താണ് ഡേവിഡ് കറ്റാലയുടെ ടീം. നാല് മത്സരത്തിൽ നിന്ന് ഒരു ജയവും രണ്ട് സമനിലയും അടക്കം അഞ്ച് പോയിൻ്റുള്ള പഞ്ചാബ് പത്താം സ്ഥാനക്കാരാണ്.

SCROLL FOR NEXT