FOOTBALL

ബ്ലാസ്‌റ്റേഴ്‌സിന് കൊമ്പൊടിഞ്ഞ് തുടക്കം; സ്വന്തം തട്ടകത്തില്‍ മോഹന്‍ ബഗാന് വിജയം|ISL 2026

ആദ്യാവസാനം മോഹന്‍ ബഗാന് സ്വന്തം തട്ടകത്തില്‍ കൃത്യമായ ആധിപത്യം സ്ഥാപിക്കാന്‍ സാധിച്ചു.

Author : ന്യൂസ് ഡെസ്ക്

കൊൽക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 12ാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ മഞ്ഞപ്പടയ്ക്ക് തോറ്റുകൊണ്ട് തുടക്കം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് മോഹന്‍ബഗാനോട് പരാജയപ്പെട്ടത്.

തുടക്കം മുതല്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലായിരുന്നു. ആദ്യാവസാനം മോഹന്‍ ബഗാന് സ്വന്തം തട്ടകത്തില്‍ കൃത്യമായ ആധിപത്യം സ്ഥാപിക്കാന്‍ സാധിച്ചു.

രണ്ടാം പകുതിയില്‍ ഇറങ്ങിയ കെവിന്‍ യോക്കില്‍ മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിയ പ്രതീക്ഷ പുലര്‍ത്തിയതെങ്കിലും നേട്ടമുണ്ടാക്കാനായില്ല.

ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവനില്‍ എബിന്‍ ദാസ്, നിഹാല്‍ സുധീഷ്, മുഹമ്മദ് സഹീഫ്, സച്ചിന്‍ സുരേഷ് എന്നിവരടങ്ങുന്ന മലയാളി താരങ്ങള്‍ ഉള്‍പ്പെട്ടപ്പോള്‍ വിപിന്‍ മോഹന്‍ ആദ്യ ഇലവനില്‍ ഉള്‍പ്പെട്ടില്ല.

അഞ്ചാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സ് മോഹന്‍ ബഗാനെതിരെ ആദ്യ ഷോട്ട് നടത്തിയെങ്കിലും അത് ഗോളാക്കാനായില്ല. മോഹന്‍ ബഗാന് കോര്‍ണര്‍ ലഭിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധിച്ചു.

SCROLL FOR NEXT