കേരള ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകനെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഡേവിഡ് കറ്റാലയുടെ പിന്‍ഗാമി ആയി മുന്‍ ബെംഗളൂരു പരിശീലകന്‍ ആഷ്‌ലി വെസ്റ്റ്‌വുഡിനാണ് സാധ്യത. മാനേജ്മെന്റും വെസ്റ്റ് വുഡും ചര്‍ച്ച നടത്തിയിരുന്നു.
സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് കറ്റാലയെ പുറത്താക്കിയത്. ഐഎസ്എല്ലില്‍ ആറ് കളികളില്‍ നിന്ന് ഒരു സമനില മാത്രമാണ് കറ്റാലയുടെ നേതൃത്വത്തിലുള്ള ബ്ലാസ്റ്റേഴ്‌സിന് നേടാനായത്. 13-ാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സിന് തരംതാഴ്ത്തല്‍ ഭീഷണി അടക്കം നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് പുതിയ കോച്ചിനെ പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ട്.
സ്പാനിഷ് പരിശീലകനായ ഡേവിഡ് കറ്റാലയെ വലിയ പ്രതീക്ഷകളോടെയാണ് കണ്ടിരുന്നത്. എന്നാല്‍ ടീമിന് ഒറ്റക്കെട്ടായി നില്‍ക്കാന്‍ സാധിക്കാത്തതും തുടര്‍ച്ചയായ പരാജയങ്ങളും മഞ്ഞപ്പടയില്‍ നിന്നുവരെ എതിര്‍പ്പുകള്‍ക്ക് കാരണമായിരുന്നു.