ലയണല്‍ മെസി  Source: X/ FIFA Club World Cup, Inter Miami
FOOTBALL

ഫിഫ ക്ലബ്ബ് ലോകകപ്പ്: പ്രീക്വാർട്ടറിൽ പിഎസ്ജിക്കെതിരെ മെസിയും സംഘവും ഇന്ന് കളത്തിലിറങ്ങും

രാത്രി ഒൻപതരയ്ക്ക് അറ്റ്‌ലാന്റയിലെ മെഴ്‌സിഡസ് ബെന്‍സ് സ്റ്റേഡിയത്തിലാണ് മത്സരം

Author : ന്യൂസ് ഡെസ്ക്

ഫിഫ ക്ലബ് ലോകകപ്പ് പ്രീക്വാർട്ടറിൽ ഇന്ന് കരുത്തർ കളത്തിലിറങ്ങും. ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി ലയണല്‍ മെസിയുടെ ഇന്റർ മയാമിയെ നേരിടും. രാത്രി ഒൻപതരയ്ക്ക് അറ്റ്‌ലാന്റയിലെ മെഴ്‌സിഡസ് ബെന്‍സ് സ്റ്റേഡിയത്തിലാണ് മത്സരം. മറ്റൊരു മത്സരത്തില്‍ ബയേണ്‍ ബയേണ്‍ മ്യൂണിക്ക് ബ്രസീലിയന്‍ ക്ലബ് ഫ്‌ലെമംഗോയെക്കെതിരെ കളിക്കും. രാത്രി 1.30നാണ് മത്സരം.

2023ല്‍ പാരിസ് വിട്ടതിന് ശേഷം ആദ്യമായാണ് മെസി പിഎസ്ജിക്കെതിരെ നേര്‍ക്കുനേര്‍ പോരിനിറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ബോട്ടഫോഗോയോട് അപ്രതീക്ഷിത തോല്‍വി നേരിട്ട പിഎസ്ജിക്ക് പ്രീക്വാര്‍ട്ടറില്‍ വെല്ലുവിളിയാകുന്നതും ക്ലബിന്റെ മുന്‍താരം കൂടിയായ മെസിയാകും. മെസിക്കൊപ്പം ലൂയിസ് സുവാരസ്, സെര്‍ജിയോ ബുസ്‌കറ്റ്‌സ്, ജോര്‍ഡി ആല്‍ബ എന്നിവരും കളത്തിൽ ഇറങ്ങും.

അതേസമയം, മാര്‍ച്ച് അഞ്ചിന് ശേഷം നാല് കളിയില്‍ മാത്രമാണ് എന്റികെയുടെ പിഎസ്ജി തോറ്റത്. ഒസ്മാന്‍ ഡെംബലേ, ക്വിച്ച ക്വാരസ്‌കേലിയ, ഡിസയര്‍ ദുവേ, ഫാബിയന്‍ റൂയിസ്, യാവോ നെവസ്, വിറ്റീഞ്ഞ തുടങ്ങിയവരാണ് പിഎസ്ജിക്കായി കളത്തിൽ ഇറങ്ങുന്നത്.

SCROLL FOR NEXT