IMAGE: AlNassr FC/X  
FOOTBALL

അല്‍ നസറില്‍ നിന്ന് ഒരു വര്‍ഷം ലഭിക്കുക 2000 കോടി രൂപ ! അടുത്ത രണ്ട് വര്‍ഷം റൊണാള്‍ഡോയെ കാത്തിരിക്കുന്നത് എന്തൊക്കെ?

അല്‍ നസറില്‍ നിന്ന് ഒരു വര്‍ഷം റൊണാള്‍ഡോയ്ക്ക് ലഭിക്കുക 178 മില്യണ്‍ പൗണ്ടാണ്

Author : ന്യൂസ് ഡെസ്ക്

എല്ലാവരേയും ഞെട്ടിച്ചുകൊണ്ടാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ അല്‍ നസറില്‍ തുടരുമെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസം എത്തിയത്. 2027 വരെയാണ് സൗദി ക്ലബ്ബിനൊപ്പമുള്ള റൊണാള്‍ഡോയുടെ കരാര്‍ നീട്ടിയത്. കഴിഞ്ഞ രണ്ട് സീസണുകളില്‍ സൗദി പ്രോ ലീഗിലെ ടോപ് സ്‌കോററായിരുന്നിട്ടും റൊണാള്‍ഡോയ്ക്ക് ഇതുവരെ ലീഗ് കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല. ക്ലബ്ബിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ഫിഫ ക്ലബ്ബ് ലോകകപ്പിലും ടീമിന് ഇടംനേടാന്‍ സാധിച്ചിരുന്നില്ല.

തുടര്‍ച്ചയായ പരാജയങ്ങള്‍ മാറി ചിന്തിക്കാന്‍ താരത്തെ പ്രേരിപ്പിക്കുമെന്നാണ് കരുതിയിരുന്നത്. ഇതിനിടയിലാണ് ക്ലബ്ബില്‍ തുടരുമെന്ന അപ്രതീക്ഷിത പ്രഖ്യാപനം എത്തുന്നത്.

എന്തായാലും അല്‍ നസറില്‍ വമ്പന്‍ ഓഫറുകളാണ് റൊണാള്‍ഡോയ്ക്ക് ലഭിച്ചിരിക്കുന്നത്. ടോക്‌സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് അനുസരിച്ച് അല്‍ നസറില്‍ നിന്ന് ഒരു വര്‍ഷം റൊണാള്‍ഡോയ്ക്ക് ലഭിക്കുക 178 മില്യണ്‍ പൗണ്ടാണ്, 2000 കോടി ഇന്ത്യന്‍ രൂപയ്ക്ക് മുകളില്‍ വരും ഈ തുക.

അല്‍ നസറില്‍ റൊണാള്‍ഡോയെ ഇനി കാത്തിരിക്കുന്നത് എന്തൊക്കെ?

  • 24.5 മില്യണ്‍ സൈനിംഗ് ബോണസ്

  • സൗദി പ്രോ ലീഗില്‍ അല്‍ നസര്‍ വിജയിച്ചാല്‍ 8 മില്യണ്‍ ബോണസ്

  • ഏഷ്യന്‍ ചാംപ്യന്‍സ് ലീഗില്‍ ക്ലബ്ബ് വിജയിച്ചാല്‍ 5 മില്യണ്‍ ബോണസ്

  • ഗോള്‍ഡന്‍ ബൂട്ട് നേടിയാല്‍ 4 മില്യണ്‍ ബോണസ്

  • അല്‍ നാസറിന്റെ 15% ഉടമസ്ഥാവകാശം

  • ഒരു ഗോളിന് 80

  • ഒരു ഗോളിന് 80,000 ബോണസ് (രണ്ടാം വര്‍ഷത്തില്‍ 20% വര്‍ധനവ്)

  • ഓരോ അസിസ്റ്റിനും 40,000 ബോണസ് (രണ്ടാം വര്‍ഷത്തില്‍ 20% വര്‍ധനവ്)

  • 60 മില്യണ്‍ മൂല്യമുള്ള സ്‌പോണ്‍സര്‍ഷിപ്പ് ഡീലുകള്‍

  • 4 മില്യണ്‍ വിലമതിക്കുന്ന സ്വകാര്യ ജെറ്റ് ചെലവുകള്‍ അല്‍-നസര്‍ വഹിക്കും

SCROLL FOR NEXT