ലിയണൽ മെസി 
FOOTBALL

മെസി വരും! അര്‍ജന്റീന ടീം കേരളത്തിലെത്തുമെന്നും കളിക്കുമെന്നും കായിക മന്ത്രി

ഒക്ടോബറില്‍ അല്ലെങ്കില്‍ നവംബറില്‍ കേരളത്തില്‍ വരുമെന്ന് അര്‍ജന്റീന ടീം നേരത്തെ അറിയിച്ചതാണെന്നും മന്ത്രി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

അര്‍ജന്റീന ടീം നവംബറില്‍ എത്തുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്‍. മെസിയുടെ ഒക്ടോബറിലെ വരവ് സ്വകാര്യ സന്ദര്‍ശനം മാത്രമാണ്. ഒക്ടോബറില്‍ അല്ലെങ്കില്‍ നവംബറില്‍ കേരളത്തില്‍ വരുമെന്ന് അര്‍ജന്റീന ടീം നേരത്തെ അറിയിച്ചതാണെന്നും മന്ത്രി പറഞ്ഞു.

നവംബറില്‍ വരുമെന്ന് തന്നെയാണ് അര്‍ജന്റീന ടീം സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്. നിലവില്‍ കേരളത്തില്‍ അര്‍ജന്റീന ടീം കളിക്കുമെന്ന് തന്നെയാണ് ഇതുവരെയുള്ള വിവരം. കുറച്ചു ടീമുകളെകൂടി കണ്ടെത്തി മാച്ചുകള്‍ സംഘടിപ്പിക്കണമെന്നാണ് കായിക വകുപ്പ് ഉദ്ദേശിക്കുന്നതെന്നും കായിക മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം മെസി ഇന്ത്യയിലേക്ക് എത്തുമെന്നും എന്നാല്‍ കേരളത്തിലേക്ക് വരില്ലെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് മെസിയെത്തുമെന്ന വിവരം വ്യക്തമാക്കി മന്ത്രി തന്നെ നേരിട്ട് വ്യക്തമാക്കിയിരിക്കുന്നത്.

ഡിസംബറില്‍ ഇന്ത്യയിലെത്തുമെന്നും നാല് നഗരങ്ങളില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചിരുന്നു. പരിപാടിയുടെ പ്രമോട്ടര്‍ ആയ ശദ്രാദു ദത്തയാണ് ഷെഡ്യൂള്‍ പുറത്തുവിട്ടത്.

നിലവില്‍ ഡിസംബര്‍ 12നാണ് കൊല്‍ക്കത്തയില്‍ ആദ്യ പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനമായിട്ടുള്ളത്. മുംബൈ, ഡല്‍ഹി, അഹമ്മദാബാദ് നഗരങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും സംഘാടകര്‍ അറിയിച്ചു. 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.

SCROLL FOR NEXT