Source: KBFC
FOOTBALL

സൂപ്പർ കപ്പ് 2025-26 മത്സരക്രമമായി; കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ ശക്തരായ ഗ്രൂപ്പ് എതിരാളികളെ അറിയാം

ഗോവയിൽ നടക്കേണ്ട ടൂർണമെൻ്റിന് മുന്നോടിയായി ഇന്ന് നടന്ന നറുക്കെടുപ്പിൽ ബ്ലാസ്റ്റേഴ്‌സ് എതിരാളികളായി ലഭിച്ചിരിക്കുന്നത് ശക്തരായ എതിരാളികളെയാണ്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഗോവയിൽ നടക്കുന്ന സൂപ്പർ കപ്പ് 2025-26 ടൂർണമെൻ്റിനുള്ള മത്സരക്രമമായി. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടൂർണമെൻ്റാണിത്. ഗോവയിൽ നടക്കേണ്ട ടൂർണമെൻ്റിന് മുന്നോടിയായി ഇന്ന് നടന്ന നറുക്കെടുപ്പിൽ ബ്ലാസ്റ്റേഴ്‌സ് എതിരാളികളായി ലഭിച്ചിരിക്കുന്നത് ശക്തരായ എതിരാളികളെയാണ്.

നിലവിലെ ഐ.എസ്.എൽ ടീമുകളായ മുംബൈ സിറ്റി എഫ്‌സി, ഹൈദരാബാദ് എഫ്‌സി എന്നിവർക്കൊപ്പം ഐ ലീഗ് ക്ലബ്ബായ രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സിയും ഉൾപ്പെടുന്ന ഗ്രൂപ്പ് ഡിയിലാണ് ബ്ലാസ്റ്റേഴ്‌സിൻ്റെ സ്ഥാനം.

ബ്ലാസ്റ്റേഴ്സിൻ്റെ ആദ്യ മത്സരം ഒക്ടോബർ 30ന് രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സിക്കെതിരെയാണ്. രണ്ടാമത്തെ മത്സരം നവംബർ 3ന് ഹൈദരാബാദ് എഫ്‌സിയുമായി നടക്കും. ഈ ആദ്യ രണ്ട് മത്സരങ്ങൾക്കും ബാംബോലിം സ്റ്റേഡിയമാണ് വേദിയാകുന്നത്.

ഗ്രൂപ്പ് ഘട്ടത്തിലെ നിർണായകമായ അവസാന മത്സരത്തിൽ, നവംബർ 6ന് ഫറ്റോർഡ സ്റ്റേഡിയത്തിൽ വച്ച് മുംബൈ സിറ്റി എഫ്‌സിയെയും മഞ്ഞപ്പട നേരിടും. നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്നതിൽ ഈ മത്സരം നിർണായകമായേക്കാം.

ഹെഡ് കോച്ച് ഡേവിഡ് കാറ്റാലയുടെ കീഴിൽ പൂർണ ആത്മവിശ്വാസത്തോടെയും ദൃഢനിശ്ചയത്തോടെയും ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിനെ സമീപിക്കുകയെന്ന് ക്ലബ്ബ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

SCROLL FOR NEXT