Source: X/ Super Cup
FOOTBALL

സൂപ്പർ കപ്പ് 2025-26 സീസണിൻ്റെ സമ്പൂർണ മത്സര ഷെഡ്യൂൾ പുറത്ത്; ആകെ 16 ടീമുകൾ പങ്കെടുക്കും

സൂപ്പർ കപ്പിൻ്റെ 2025-26 പതിപ്പ് ഒക്ടോബർ 25ന് ഗോവയിൽ ആരംഭിക്കും.

Author : ന്യൂസ് ഡെസ്ക്

പനാജി: അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന സൂപ്പർ കപ്പിൻ്റെ 2025-26 പതിപ്പ് ഒക്ടോബർ 25ന് ഗോവയിൽ ആരംഭിക്കും. പൊതുവെ സീസണിലെ അവസാന മത്സരമായി നടത്താറുള്ള ടൂർണമെൻ്റ് രാജ്യത്തെ പുരുഷ ഫുട്ബോളിലെ മുൻനിര ഡിവിഷനായ ഇന്ത്യൻ സൂപ്പർ ലീഗിനെ (ഐഎസ്എൽ) ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വത്തിന് ഇടയിലാണ് ഇക്കുറി നേരത്തെ നടത്തുന്നത്.

സൂപ്പർ കപ്പിൽ ആകെ 16 ടീമുകൾ പങ്കെടുക്കും. ഇതിൽ ഐ‌എസ്‌എല്ലിൽ നിന്ന് 12 ടീമുകളും (ഒഡീഷ എഫ്‌സി ഒഴികെയുള്ള എല്ലാ ടീമുകളും), ഐ ലീഗിൽ നിന്ന് നാല് ടീമുകളും ഉൾപ്പെടും. നവംബർ 22നാണ് സൂപ്പർ കപ്പ് ഫൈനൽ നടക്കുക.

സൂപ്പർ കപ്പ് ഗ്രൂപ്പുകൾ

ഗ്രൂപ്പ് എ: മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്സ്, ചെന്നൈയിൻ എഫ്‌സി, ഈസ്റ്റ് ബംഗാൾ എഫ്‌സി, റിയൽ കശ്മീർ എഫ്‌സി

ഗ്രൂപ്പ് ബി: എഫ്‌സി ഗോവ, ജംഷഡ്‌പൂർ എഫ്‌സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി, ഇൻ്റർ കാശി

ഗ്രൂപ്പ് സി: ബെംഗളൂരു എഫ്‌സി, മുഹമ്മദൻ സ്‌പോർട്ടിംഗ് ക്ലബ്, പഞ്ചാബ് എഫ്‌സി, ഗോകുലം കേരള എഫ്‌സി

ഗ്രൂപ്പ് ഡി: മുംബൈ സിറ്റി എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, ഹൈദരാബാദ് എഫ്‌സി, രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സി

2025-26 എഐഎഫ്എഫ് സൂപ്പർ കപ്പിൻ്റെ സമ്പൂർണ ഷെഡ്യൂൾ

തീയതി മത്സരത്തിന്റെ ഗ്രൂപ്പ്/ഘട്ടം മത്സരങ്ങൾ

  • ഒക്ടോബർ 25 ➨ ഗ്രൂപ്പ് എ ➨ ഈസ്റ്റ് ബംഗാൾ vs റിയൽ കശ്മീർ

  • ഒക്ടോബർ 25 ➨ ഗ്രൂപ്പ് എ ➨ മോഹൻ ബഗാൻ SG vs ചെന്നൈയിൻ എഫ്‌സി

  • ഒക്ടോബർ 26 ➨ ഗ്രൂപ്പ് ബി ➨ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി vs ഇന്റർ കാശി

  • ഒക്ടോബർ 26 ➨ ഗ്രൂപ്പ് ബി ➨ എഫ്‌സി ഗോവ vs ജംഷഡ്പൂർ എഫ്‌സി

  • ഒക്ടോബർ 27 ➨ ഗ്രൂപ്പ് സി ➨ പഞ്ചാബ് എഫ്‌സി vs ഗോകുലം കേരള എഫ്‌സി

  • ഒക്ടോബർ 27 ➨ ഗ്രൂപ്പ് ഡി ➨ ഹൈദരാബാദ് എഫ്‌സി vs മുംബൈ സിറ്റി എഫ്‌സി

  • ഒക്ടോബർ 28 ➨ ഗ്രൂപ്പ് എ ➨ ചെന്നൈയിൻ എഫ്‌സി vs ഈസ്റ്റ് ബംഗാൾ എഫ്‌സി

  • ഒക്ടോബർ 28 ➨ ഗ്രൂപ്പ് എ ➨ മോഹൻ ബഗാൻ എസ്‌ജി vs റിയൽ കാശ്മീർ എഫ്‌സി

  • ഒക്ടോബർ 29 ➨ ഗ്രൂപ്പ് ബി ➨ ജംഷഡ്പൂർ എഫ്‌സി vs നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി

  • ഒക്ടോബർ 29 ➨ ഗ്രൂപ്പ് ബി ➨ എഫ്‌സി ഗോവ vs ഇന്റർ കാശി

  • ഒക്ടോബർ 30 ➨ ഗ്രൂപ്പ് സി ➨ ബെംഗളൂരു എഫ്‌സി vs മുഹമ്മദൻസ് സ്‌പോർട്ടിംഗ് ക്ലബ്

  • ഒക്ടോബർ 30 ➨ ഗ്രൂപ്പ് ഡി ➨ രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സി vs കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി

  • ഒക്ടോബർ 31 ➨ ഗ്രൂപ്പ് എ ➨ റിയൽ കശ്മീർ എഫ്‌സി vs ചെന്നൈയിൻ എഫ്‌സി

  • ഒക്ടോബർ 31 ➨ ഗ്രൂപ്പ് എ ➨ മോഹൻ ബഗാൻ എസ്‌ജി vs ഈസ്റ്റ് ബംഗാൾ എഫ്‌സി

  • നവംബർ 1 ➨ ഗ്രൂപ്പ് ബി ➨ ഇന്റർ കാശി vs ജംഷഡ്പൂർ എഫ്‌സി

  • നവംബർ 1 ➨ ഗ്രൂപ്പ് ബി ➨ എഫ്‌സി ഗോവ vs നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി

  • നവംബർ 2 ➨ ഗ്രൂപ്പ് സി ➨ മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ് vs പഞ്ചാബ് എഫ്‌സി

  • നവംബർ 2 ➨ ഗ്രൂപ്പ് സി ➨ ഗോകുലം കേരള എഫ്‌സി, ബെംഗളൂരു എഫ്‌സി

  • നവംബർ 3 ➨ ഗ്രൂപ്പ് ഡി ➨ രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സി vs മുംബൈ സിറ്റി എഫ്‌സി

  • നവംബർ 3 ➨ ഗ്രൂപ്പ് ഡി ➨ കേരള ബ്ലാസ്റ്റേഴ്‌സ് vs ഹൈദരാബാദ് എഫ്‌സി

  • നവംബർ 5 ➨ ഗ്രൂപ്പ് സി ➨ ബെംഗളൂരു എഫ്‌സി vs പഞ്ചാബ് എഫ്‌സി

  • നവംബർ 5 ➨ ഗ്രൂപ്പ് സി ➨ ഗോകുലം കേരള എഫ്‌സി vs മുഹമ്മദൻ സ്‌പോർട്ടിംഗ് ക്ലബ്ബ്

  • നവംബർ 6 ➨ ഗ്രൂപ്പ് ഡി ➨ രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സി vs ഹൈദരാബാദ് എഫ്‌സി

  • നവംബർ 6 ➨ ഗ്രൂപ്പ് ഡി ➨ മുംബൈ സിറ്റി എഫ്‌സി vs കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി

  • ഇനിയും തീരുമാനിച്ചിട്ടില്ല ➨ സെമിഫൈനൽ ➨ 1 ഗ്രൂപ്പ് എ വിജയി vs ഗ്രൂപ്പ് സി വിജയി

  • ഇനിയും തീരുമാനിച്ചിട്ടില്ല ➨ സെമിഫൈനൽ ➨ 2 ഗ്രൂപ്പ് ബി വിജയി vs ഗ്രൂപ്പ് ഡി വിജയി

  • നവംബർ 22 ➨ ഫൈനൽ ➨ സെമിഫൈനൽ 1ലെ വിജയി vs സെമിഫൈനൽ 2ലെ വിജയി

സൂപ്പർ കപ്പിൻ്റെ കഴിഞ്ഞ അഞ്ച് പതിപ്പുകളിൽ നാലെണ്ണവും ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് നടന്നിട്ടുള്ളത്. 2023ൽ കോഴിക്കോട് വച്ചായിരുന്നു ടൂർണമെൻ്റ് നടത്തിയത്. സൂപ്പർ കപ്പിനായി രണ്ട് വേദികൾ തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്. ബാംബോലിമിലെ ജിഎംസി അത്‌ലറ്റിക് സ്റ്റേഡിയവും, മാർഗാവോയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയവുമായിരിക്കും നിലവിലെ വേദികൾ. തിലക് മൈതാൻ കൂടി ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.

SCROLL FOR NEXT