FOOTBALL

യുവേഫ ചാംപ്യൻസ് ലീഗ് സീസണിന് ഇന്ന് തുടക്കം; ആദ്യ റൗണ്ടില്‍ കരുത്തന്മാര്‍ കളത്തില്‍

36 ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റില്‍ ലീഗ് ഘട്ടത്തിൽ എട്ടു മത്സരമാണ് ഒരു ടീമിന് ഉണ്ടാവുക

Author : ന്യൂസ് ഡെസ്ക്

യുവേഫ ചാംപ്യൻസ് ലീഗിന്റെ ലീഗ് ഘട്ട മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യ റൗണ്ട് മത്സരത്തിൽ കരുത്തരായ റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, ഇന്റര്‍മിലാൻ ടീമുകൾ കളത്തിലിറങ്ങും.

ക്ലബ്ബ് ഫുട്ബോളിലെ ലോകകപ്പെന്ന് വിളിപ്പേരുന്ന ചാംപ്യൻസ് ലീഗ് പോരാട്ടത്തിന് ഇന്ന് തുടക്കമാകുന്നു. 36 ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റില്‍ ലീഗ് ഘട്ടത്തിൽ എട്ടു മത്സരമാണ് ഒരു ടീമിന് ഉണ്ടാവുക. ആദ്യ എട്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ നേരിട്ട് പ്രീക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടും. ഒമ്പത് മുതൽ 24 വരെ സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ നോക്കൗട്ട് പ്ലേ ഓഫ് കളിച്ചാകും പ്രീക്വാർട്ടറിലെത്തുക. 25 മുതൽ 36 വരെ സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ ലീഗ് ഘട്ടത്തോടെ പുറത്താകും.

ഇന്ന് രാത്രി 10.15ന് ആസ്റ്റൺ വില്ലയും ക്ലബ് ബ്രൂഗെയും തമ്മിലുള്ള പോരാട്ടത്തോടെയാണ് ചാമ്പ്യൻസ് ലീഗിന്റെ പുതിയ സീസണിലെ മത്സരങ്ങൾക്ക് തുടക്കമാകുന്നത്. ഇതേ സമയത്ത് എഇകെ ഏതൻസും ലിൻസർ എഎസ്‌കെയും ഏറ്റുമുട്ടും. ചാംപ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ റയൽ മാഡ്രിഡും ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. സൂപ്പർ പോരാട്ടത്തിൽ ഇറ്റാലിയൻ ചാംപ്യന്മാരായ ഇന്റര്‍മിലാനാണ് എതിരാളികൾ. രാത്രി 12.30ന് റയലിന്റെ ഹോം ഗ്രൗണ്ടായ ബെർണബ്യൂവിലാണ് മത്സരം. 2024നു ശേഷം വീണ്ടും ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കുകയാണ് ഹൊസേ മൗറീന്യോയുടെയും സംഘത്തിന്റെയും ലക്ഷ്യം.

പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ആദ്യ മത്സരത്തിൽ പോർച്ചുഗീസ് ക്ലബ്ബ് പോർട്ടോയാണ് എതിരാളികൾ. പ്രീമിയർ ലീഗിലെ ആദ്യ മൂന്ന് മത്സരവും ജയിച്ച സിറ്റി ചാംപ്യൻസ് ലീഗിലും ജയത്തുടക്കമാണ് ലക്ഷ്യമിടുന്നത്. പുതിയ പരിശീലകൻ എൻസോ മറെസ്കക്ക് കീഴിലാണ് സിറ്റി ഇറങ്ങുന്നത്. 2023നു ശേഷം ചാംപ്യൻസ് ലീഗ് കിരീടമാണ് സിറ്റി ലക്ഷ്യമിടുന്നത്. ആദ്യ റൗണ്ടിലെ മറ്റ് മത്സരത്തിൽ ജർമൻ ക്ലബ്ബ് ബൊറൂസിയ ഡോർട്ട്മുണ്ട് സ്പാനിഷ് ക്ലബ്ബ് വിയ്യാറയലിനെയും ഫ്രഞ്ച് ക്ലബ്ബ് ലില്ലെ റിയൽ ബെറ്റിസിനെയും നേരിടും.

SCROLL FOR NEXT