X/ portugal Football team
FOOTBALL

ലോകകപ്പ് യോഗ്യതാ മത്സരം: പോർച്ചുഗലും സ്പെയിനും ഇന്ന് രാത്രി കളത്തിൽ

രാത്രി 12.15നാണ് മത്സരങ്ങൾ ആരംഭിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

2026ലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ പോർച്ചുഗലും സ്പെയിനും ഇന്ന് കളത്തിലിറങ്ങുന്നു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിന് അയർലൻഡാണ് എതിരാളികൾ. ലമീൻ യമാലിൻ്റെ സ്പെയിൻ ജോർജിയയെ ആണ് നേരിടുക. രാത്രി 12.15നാണ് മത്സരങ്ങൾ ആരംഭിക്കുന്നത്.

മറ്റു മത്സരങ്ങളിൽ ഹംഗറി അർമേനിയയെയും, നോർവെ ഇസ്രയേലിനെയും, യുഎഇ ഒമാനെയും നേരിടും. ഇന്നലെ രാത്രി നടന്ന മത്സരത്തിൽ ഫ്രാൻസ് അസർബൈജാനെ 3-0നും, ജർമനി ലക്സംബർഗിനെ 4-0നും, നോർത്തേൺ അയർലൻഡ് സ്ലൊവാക്യയെ 2-0നും തോൽപ്പിച്ചിരുന്നു.

SCROLL FOR NEXT