SPORTS

മുന്‍ ക്രിക്കറ്റ് താരം സലില്‍ അങ്കോളയുടെ അമ്മ കഴുത്ത് മുറിച്ച് മരിച്ച നിലയില്‍

കറിക്കത്തി കൊണ്ട് കഴുത്ത് മുറിച്ച നിലയിലാണ് മാലാ അശോക് അങ്കോളയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

മുൻ ക്രിക്കറ്റ് താരവും ചലച്ചിത്ര താരവുമായ സലിൽ അങ്കോളയുടെ മാതാവ് മാലാ അശോക് അങ്കോള (77) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. പൂനെയിലെ പ്രഭാത് റോഡിലെ ഫ്ലാറ്റിൽ വെള്ളിയാഴ്ച കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

അന്തരിച്ച മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ അശോക് അങ്കോളയാണ് ഭർത്താവ്. കറിക്കത്തി കൊണ്ട് കഴുത്ത് മുറിച്ച നിലയിലാണ് മാലാ അശോക് അങ്കോളയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിനടുത്ത് നിന്ന് ഒരു സ്ക്രൂ ഡ്രൈവർ കണ്ടെത്തിയിട്ടുണ്ട്.


ഫ്ലാറ്റിൽ തനിച്ച് താമസിച്ചു വരികയായിരുന്നു ഇവർ. സംഭവസ്ഥലത്ത് ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

SCROLL FOR NEXT