SPORTS

യൂറോ കപ്പില്‍ ഫ്രാന്‍സിന് ജയത്തോടെ തുടക്കം

ഓസ്ട്രിയന്‍ പ്രതിരോധ താരം മാക്‌സിമിലിയന്‍ വോബറിന്‍റെ സെല്‍ഫ് ഗോളിലാണ് ഫ്രാന്‍സ് വിജയം

Author : ന്യൂസ് ഡെസ്ക്

യൂറോ കപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് ഡി മത്സരത്തില്‍ ഓസ്ട്രിയയെ തോല്‍പ്പിച്ച് ഫ്രാന്‍സ്. സ്‌കോര്‍ 1-0. 38-ാം മിനിറ്റില്‍ ഓസ്ട്രിയന്‍ പ്രതിരോധ താരം മാക്‌സിമിലിയന്‍ വോബറിന്‍റെ സെല്‍ഫ് ഗോളിലാണ് ഫ്രാന്‍സ് വിജയം നേടിയത്.

കളിയുടെ തുടക്കത്തില്‍ തന്നെ ഫ്രാന്‍സിന്‍റെ കിലിയന്‍ എംബാപ്പെ ഓസ്ട്രിയയെ സമ്മര്‍ദ്ദത്തിലാക്കി ആക്രമിച്ചു കളിച്ചു തുടങ്ങി. എന്നാല്‍ എംബാപ്പെയുടെ ശ്രമങ്ങള്‍ ഗോളായില്ല. 89-ാം മിനിറ്റില്‍ മുഖത്തിന് പരിക്കേറ്റ എംബാപ്പെയെ ഗ്രൗണ്ടില്‍ ചികിത്സിച്ചു. തിരികെ ഗ്രൗണ്ടിലേക്ക് കയറിയ എംബാപ്പെയ്ക്ക് റഫറി മഞ്ഞ കാര്‍ഡ് നല്‍കി. ഫോര്‍ത്ത് അംബയറിനോട് അനുവാദം വാങ്ങാതെ ഗ്രൗണ്ടില്‍ പ്രവേശിച്ചതിനായിരുന്നു കാര്‍ഡ്. നിലവില്‍ ഗ്രൂപ്പ് ഡിയില്‍ നെതര്‍ലന്‍ഡ്‌സിന് താഴെ രണ്ടാം സ്ഥാനത്താണ് ഫ്രാന്‍സ്.

SCROLL FOR NEXT