SPORTS

ചെക്ക് റിപ്പബ്ലിക്കിന് ജോർജിയയുടെ ചെക്ക്; സമനില

ചെക്ക് റിപ്പബ്ലിക്കും ജോര്‍ജിയയും കൂടാതെ പോര്‍ച്ചുഗല്‍, തുര്‍ക്കി എന്നീ ടീമുകളാണ് ഗ്രൂപ്പ് എഫില്‍ ഉള്ളത്

Author : ന്യൂസ് ഡെസ്ക്

യൂറോ കപ്പിലെ ​ഗ്രൂപ്പ് എഫ് മത്സരത്തിൽ ചെക്ക് റിപ്പബ്ലിക് - ജോർജിയ മത്സരം സമനിലയിൽ. ഇരു ടീമുകളും ഓരോ ​ഗോൾ വീതം നേടി. ആദ്യ പകുതിയിലെ അധിക സമയത്ത് ലഭിച്ച പെനാൽട്ടിയിലൂടെ ജോർജിയയാണ് മത്സരത്തിലെ ആദ്യ ​ഗോൾ നേടിയത്. ജോർജിയയ്ക്കായി മിക്കോട്ടഡ്സെയാണ് ​ഗോൾ നേടിയത്. പെനാൽട്ടി ബോക്സിനകത്ത് വച്ച് ചെക്ക് റിപ്പബ്ലിക് താരം റോബിൻ റാനക്കിന്റെ കയ്യിൽ പന്ത് തട്ടിയതിനാലാണ് ചെക്കിന് പെനാൽട്ടി വഴങ്ങേണ്ടി വന്നത്.

രണ്ടാം പകുതി തുടങ്ങുമ്പോൾ ജോർജിയ പൂർണ ആത്മവിശ്വാസത്തോടെയാണ് പന്ത് തട്ടിയത്. എന്നാൽ മത്സരത്തിന്റെ 58-ാം മിനുറ്റിൽ ചെക്ക് റിപബ്ലിക് തിരിച്ചടിച്ചു. പാട്രിക് ഷിക്കാണ് ചെക്ക് റിപ്പബ്ലിക്കിനായി മത്സരത്തിലെ സമനില ​ഗോൾ നേടിയത്. 57-ാം മിനുറ്റിൽ ചെക്ക് റിപ്പബ്ലിക്കിന് ലഭിച്ച കോർണർ ​ഗോളാക്കാനുള്ള ശ്രമം പൂർത്തിയാക്കാൻ ലിങിന് സാധിച്ചില്ല. പന്ത് ​ഗോൾപോസ്റ്റിൽ തട്ടി തിരിച്ചുവന്നു. എന്നാൽ റീബൗണ്ട് കൃത്യമായി ചെയ്ത പാട്രിക് ഷിക് യൂറോ 2024ലെ തന്റെ ആദ്യ ​ഗോൾ നേടി സ്കോര്‍ സമനിലയിലാക്കി. ചെക്ക് റിപ്പബ്ലിക്കും ജോര്‍ജിയയും കൂടാതെ പോര്‍ച്ചുഗല്‍, തുര്‍ക്കി എന്നീ ടീമുകളാണ് ഗ്രൂപ്പ് എഫില്‍ ഉള്ളത്. 

SCROLL FOR NEXT