വനിതാ ടി20 ലോകകപ്പില്‍ ആദ്യ കിരീട മോഹവുമായെത്തിയ ഇന്ത്യക്ക് നിരാശയോടെ തുടക്കം. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് തോല്‍വി. ബാറ്റർമാർ പരാജയപ്പെട്ടതോടെയാണ് ഇന്ത്യക്ക് തോൽവിയെ അഭിമുഖീകരിക്കേണ്ടി വന്നത്. സ്‌കോര്‍: ന്യൂസീലന്‍ഡ് - 160/4 (20 ഓവര്‍). ഇന്ത്യ - 102/10 (19 ഓവര്‍)
നാലുവിക്കറ്റ് നേടിയ റോസ്‌മേരി മെയിറാണ് ഇന്ത്യയെ തകര്‍ത്തത്. ഓപ്പണര്‍മാരായ ഷഫാലി വര്‍മയും സ്മൃതി മന്ദാനയും ക്യാപ്റ്റനും ഹര്‍മന്‍പ്രീത് കൗറും പവർപ്ലേയിൽ തന്നെ പുറത്തായതോടെയാണ് ഇന്ത്യൻ പതനം ആരംഭിച്ചത്. മധ്യനിരയ്ക്കും പിടിച്ചുനില്‍ക്കാനാവാതെ വന്നതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചു. 15 റൺസെടുത്ത ഹർമൻപ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഒരു ഇന്ത്യൻ ബാറ്റർക്കും 20 റൺസ് കടക്കാൻ സാധിച്ചില്ല എന്നത് മറ്റൊരു പ്രത്യേകതയായിരുന്നു.
ALSO READ : ഇന്ത്യ-ബംഗ്ലാദേശ് ടി20 പരമ്പരയ്ക്ക് ഹിന്ദു സംഘടനകളുടെ ഭീഷണി; ഗ്വാളിയോറിൽ ബന്ദും നിരോധനാജ്ഞയും!
നേരത്തേ ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് ഇന്ത്യക്ക് മുന്നില്‍ 167 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി. ഇന്ത്യക്കായി രേണുക താക്കൂര്‍ സിങ് രണ്ട് വിക്കറ്റുകള്‍ നേടി. മലയാളി താരം ആശാ ശോഭനയ്ക്ക് ഒരു വിക്കറ്റുണ്ട്.