SPORTS

IPL 2025 | ബെംഗളൂരുവില്‍ ആര്‍സിബിയെ തകര്‍ത്ത് ഗുജറാത്ത്; 17.5 ഓവറില്‍ വിജയലക്ഷ്യം മറികടന്നു

ഗുജറാത്തിനായി ആദ്യം കളത്തിലിറങ്ങിയ സായി സുദര്‍ശന്‍ 36 ബോളില്‍ 49 റണ്‍സെടുത്താണ് പുറത്തായത്.

Author : ന്യൂസ് ഡെസ്ക്


ബെംഗളൂരുവിലെ സ്വന്തം തട്ടകത്തില്‍ ആര്‍സിബിയെ തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്. എട്ടു വിക്കറ്റിനാണ് ഗുജറാത്ത് ടൈറ്റന്‍സ് വിജയിച്ചത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബി 168 റണ്‍സ് ആണ് സ്‌കോര്‍ ചെയ്തത്. ആര്‍സിബി ഉയര്‍ത്തിയ 170 റണ്‍സിന്റെ വിജയ ലക്ഷ്യം 2.5 ഓവര്‍ ബാക്കി നില്‍ക്കെ ഗുജറാത്ത് മറികടന്നു.

ബെംഗളൂരു എം ചിന്നസ്വാമി സ്‌റ്റേഡിയത്തിലായിരുന്നു മാച്ച്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 17.5 ഓവറില്‍ ഗുജറാത്ത് 170 റണ്‍സ് എടുത്ത് ആര്‍സിബിയെ കീഴടക്കുകയായിരുന്നു.

ഗുജറാത്തിനായി ആദ്യം കളത്തിലിറങ്ങിയ സായി സുദര്‍ശന്‍ 36 ബോളില്‍ 49 റണ്‍സെടുത്താണ് പുറത്തായത്. ജോസ് ബട്ട്‌ലര്‍ 39 ബോലിന് 73 റണ്‍സ് ആണ് സ്‌കോര്‍ ചെയ്ത് പുറത്താവാതെ നിന്നു. ഷെര്‍ഫേന്‍ റുഥര്‍ഫോര്‍ഡ് 30 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് 14 റണ്‍ മാത്രമാണ് നേടാനായത്.

എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് ആണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നേടിയത്. 170 റണ്‍സിന്റെ വിജയലക്ഷ്യവുമായാണ് ഗുജറാത്ത് ടൈറ്റന്‍സ് ബാറ്റിങ്ങിനിറങ്ങിയത്. അര്‍ധ സെഞ്ചുറി നേടിയ ലിയാം ലിവിങ്‌സ്റ്റണ്‍, ജിതേഷ് ശര്‍മ, ടിം ഡേവിഡ് എന്നിവരുടെ ഇന്നിങ്‌സുകളാണ് ആര്‍സിബിയെ മാന്യമായ സ്‌കോറിലെത്തിച്ചത്. 40 പന്തില്‍ 54 റണ്‍സ് ആണ് ലിവിങ്‌സ്റ്റണ്‍ സ്‌കോര്‍ ചെയ്തത്.

ഏഴ് റണ്‍സിന് വീരാട് കോലിയും നാല് റണ്‍സിന് ദേവ്ദത്ത് പടിക്കലും 12 റണ്‍സിന് ക്യാപ്റ്റന്‍ രജത് പടിദാറും അടക്കം പുറത്തായി ക്രീസ് വിട്ടു. ഇതിന് പിന്നാലെയാണ് ലിവിങ്സ്റ്റണ്‍-ജിതേഷ് ശര്‍മ കൂട്ടുകെട്ട് ആര്‍സിബിക്ക് മികച്ച് സ്‌കോര്‍ നേടിക്കൊടുത്തത്. 21 പന്തില്‍ ജിതേഷ് 33 റണ്‍സെടുത്തു.

ക്രുനാല്‍ പാണ്ഡ്യയും അഞ്ച് റണ്‍സ് മാത്രം നേടി പുറത്തായി. ഇതിന് പിന്നാലെ എത്തിയ ടിം ഡേവിഡ് ലിയാം ലിവിങ്സ്റ്റണ്‍ കൂട്ടുകെട്ടും മികച്ച പ്രകടനമാണ് നടത്തിയത്. ഇരുവരും ചേര്‍ന്ന് 46 റണ്‍സ് സ്‌കോര്‍ ചെയ്തു. 19-ാം ഓവറിലാണ് ലിയാം ലിവിങ്‌സ്റ്റണ്‍ പുറത്താകുന്നത്. ഡേവിഡ് 18 പന്തില്‍ 32 റണ്‍സ് നേടി ഓവര്‍ അവസാനിക്കുന്നത് വരെ പുറത്താകാതെ നിന്നു.

SCROLL FOR NEXT