SPORTS

IPL 2025 | പ്ലേ ഓഫിനൊരുങ്ങുന്ന ആർസിബിക്ക് ഒരു സന്തോഷ വാർത്ത!

ആരാധകരുടെ പ്രതീക്ഷയ്ക്ക് മേലെ നിൽക്കുന്ന പ്രകടനമാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഈ സീസണിൽ ടീം പുറത്തെടുത്തത്.

Author : ന്യൂസ് ഡെസ്ക്


"ഈ സാലാ കപ്പ് നംദേ"... ഓരോ ഐപിഎൽ സീസണിനും മുന്നോടിയായി കട്ട റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ആരാധകർ പറയുന്ന വാചകങ്ങളാണിത്. കഴിഞ്ഞ 17 വർഷവും കിട്ടാക്കനിയായ ഐപിഎൽ ട്രോഫി ഇക്കൊല്ലം ഇക്കുറി ഉറപ്പായും നമ്മളടിക്കുമെന്ന ആത്മവിശ്വാസമാണ് അവരുടേത്. ആരാധകരുടെ പ്രതീക്ഷയ്ക്ക് മേലെ നിൽക്കുന്ന പ്രകടനമാണ് ഈ സീസണിൽ ടീം പുറത്തെടുത്തതും.



ഒടുവിൽ താൽക്കാലിക ബ്രേക്കിന് ശേഷം പ്ലേ ഓഫിനൊരുങ്ങുന്ന ആർസിബിക്ക് ഒരു സന്തോഷ വാർത്തയാണ് ടീം ക്യാമ്പിൽ നിന്ന് പുറത്തുവരുന്നത്. നേരത്തെ പരിക്കേറ്റ് സീസൺ തുടരാനാകില്ലെന്ന സ്ഥിതിയിൽ ഓസീസിലേക്ക് പറന്ന ജോഷ് ഹേസിൽവുഡാണ് സർപ്രൈസുമായി തിരിച്ചെത്തുന്നത്.

ആർസിബി പേസ് ബൗളിങ് യൂണിറ്റിൻ്റെ കുന്തമുനയാണ് വലംകൈയ്യൻ പേസറായ ഹേസിൽവുഡ്. ഈ സീസണിൽ 10 ഇന്നിംഗ്‌സുകളിൽ നിന്ന് 18 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. സീസണിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ ഹേസിൽവുഡ് മൂന്നാം സ്ഥാനത്താണ്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഓസ്‌ട്രേലിയൻ ടീമിലും ഈ 33കാരൻ ഭാഗമാണ്. പാറ്റ് കമ്മിൻസ് നയിക്കുന്ന ടീമിന് രണ്ടുതവണ കിരീടം നേടുന്ന ആദ്യ ടീമായി മാറുകയാണ് ലക്ഷ്യം. ജൂൺ 11 മുതൽ ലോർഡ്‌സിൽ ആരംഭിക്കുന്ന ഫൈനലിൽ കംഗാരുപ്പട ദക്ഷിണാഫ്രിക്കയെ നേരിടും.

SCROLL FOR NEXT