കേരള ഫുട്ബോൾ താരവും പരിശീലകനുമായ ടി.കെ ചാത്തുണ്ണി അന്തരിച്ചു. 80 വയസായിരുന്നു. അര്‍ബുദ ബാധിതനായിരുന്ന അദ്ദേഹത്തെ രോഗം മൂർചിച്ഛതിനെ തുടർന്നാണ് ഇന്നലെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെയാണ് അന്ത്യം.
സന്തോഷ്ട്രോഫിയിൽ കേരളത്തിനായും ഗോവയ്ക്കായും കളിച്ചിട്ടുണ്ട്. മോഹൻ ബഗാൻ, ഡെമ്പോ ഗോവ, എഫ് സി കൊച്ചിൻ, ചർച്ചിൽ ബ്രദേഴ്സ് അടക്കമുള്ള ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ ക്ലബുകളുടെ പരിശീലകനെന്ന റെക്കോർഡ് ടി.കെ ചാത്തുണ്ണിക്ക് സ്വന്തമായിരുന്നു.