SPORTS

എംബാപ്പെക്ക് പരുക്ക്; അത്ലറ്റിക്കോ മാഡ്രിഡിനെതിരെ കളിക്കില്ല

ഞായറാഴ്ച ലാലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിൽ താരത്തിന് കളിക്കാനാകില്ലെന്ന് ഉറപ്പായി

Author : ന്യൂസ് ഡെസ്ക്

റയൽ മാഡ്രിഡ് സൂപ്പർ താരം ഫ്രഞ്ച് സ്ട്രൈക്കർ കിലിയൻ എംബാപ്പെക്ക് പരുക്കേറ്റു. താരത്തിന് മൂന്നാഴ്ച കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച ലാലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിൽ താരത്തിന് കളിക്കാനാകില്ലെന്ന് ഉറപ്പായി.

എംബാപ്പെയുടെ അഭാവത്തിലും അത്ലറ്റിക്കോയെ നേരിടാൻ ടീം സജ്ജമാണെന്ന് കോച്ച് കാർലോ ആൻസലോട്ടി പറഞ്ഞു. എംബാപ്പെയ്ക്ക് ഹാം സ്ട്രിങ് (പേശീവലിവ്) ഇഞ്ചുറിയാണുള്ളത്. നിലവിൽ പോയിൻ്റ് പട്ടികയിൽ ബാഴ്സലോണയ്ക്ക് പിറകിലായി രണ്ടാമതാണ് റയൽ മാഡ്രിഡുള്ളത്. റയലിനേക്കാൾ നാല് പോയിന്റിന് മുന്നിലാണ് ബാഴ്സലോണ.

മൂന്നാം സ്ഥാനക്കാരായ അത്ലറ്റിക്കോ മാഡ്രിഡിനേക്കാൾ രണ്ട് പോയിന്റിന് മാത്രം മുന്നിലാണ് റയൽ ഇപ്പോൾ. അതിനാൽ ഞായറാഴ്ചത്തെ പോരാട്ടത്തിന് വാശിയേറും. ജൂഡ് ബെല്ലിങ്ഹാം, റോഡ്രിഗോസ്, വിനീഷ്യസ് ജൂനിയർ എന്നിവരടങ്ങുന്ന റയൽ മുന്നേറ്റ നിരയ്ക്ക് എംബാപ്പെയുടെ അഭാവം നികത്താൻ ശേഷിയുണ്ടെന്നാണ് കോച്ച് സൂചിപ്പിച്ചത്.

SCROLL FOR NEXT