തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലിയോണൽ മെസി കേരളത്തിൽ വരണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് കായിക മന്ത്രി ഒ.ജെ. ജനീഷ്. മെസി കേരളത്തിലേക്ക് വന്നാൽ കായിക മേഖലയിൽ വൻ മാറ്റങ്ങൾ ഉണ്ടാകുമെന്ന് മന്ത്രി ന്യൂസ് മലയാളത്തോട് പറഞ്ഞു. യുവതലമുറയെ കായിക രംഗത്തേക്ക് കൊണ്ടുവരാൻ അത് പ്രചോദനമാകുമെന്നും ഒ.ജെ. ജനീഷ് കൂട്ടിച്ചേർത്തു.