ഇറ്റലിക്കെതിരെ ഗോൾ നേടിയതോടെ ക്രൊയേഷ്യൻ നായകന്‍ ലൂക്ക മോഡ്രിച്ച് നടന്നുകയറിയത് യൂറോകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തിലേക്ക്. യൂറോ കപ്പിലെ ഏറ്റവും പ്രായം കൂടിയ ഗോൾ സ്കോറർ എന്ന നേട്ടം ഇനി മോഡ്രിച്ചിന് സ്വന്തം. 38 വർഷവും 289 ദിവസവുമാണ് മോഡ്രിച്ചിന്റെ പ്രായം. ഓസ്ട്രിയൻ താരം ഇവിക വാസ്റ്റിച്ചിന്റെ റെക്കോഡാണ് ഇതോടെ മോഡ്രിച്ചിന് മുന്നില്‍ വഴിമാറിയത്. 2008 ജൂൺ 12ന് യൂറോകപ്പിൽ പോളണ്ടിനെതിരേ ഗോൾ നേടുമ്പോൾ ഇവികയുടെ പ്രായം 38 വർഷവും 257 ദിവസവുമായിരുന്നു.
യൂറോയിലെ പ്രായംകൂടിയ ഗോൾവേട്ടക്കാർ
1. ലൂക്ക മോഡ്രിച്ച് (ക്രൊയേഷ്യ) 38 വർഷം 289 ദിവസം
2. ഇവിക വാസ്റ്റിച്ച് (ഓസ്ട്രിയ) 38 വർഷം 257 ദിവസം
3. ഗോരാൻ പാണ്ഡവ് (ഓസ്ട്രിയ) 37 വർഷം 321 ദിവസം
4. സോൾട്ടൻ ഗെര (ഹംഗറി) 37 വർഷം 61 ദിവസം
5. ഗാരേത് മാക് ഔലെ (യുക്രൈൻ) 36 വർഷം 194 ദിവസം
6. ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ) 36 വർഷം 138 ദിവസം
7. ആന്ദ്രെ ഷെവ്‌ചെങ്കോ (യുക്രൈൻ) 35 വർഷം 256 ദിവസം
8. ജോർജിയോ കരാഗൗണിസ് (ഗ്രീസ്) 35 വർഷം 102 ദിവസം
9. യാൻ കോളർ (തുർക്കി) 35 വർഷം 77 ദിവസം
10. ക്രിസ്റ്റിയൻ പനൂച്ചി (ഇറ്റലി) 35 വർഷം 62 ദിവസം
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ക്രൊയേഷ്യയ്ക്കായി ലൂക്ക ആദ്യ ഗോള്‍ നേടിയെങ്കിലും അവിശ്വസനീയമായ തിരിച്ചുവരവിലൂടെ ഇറ്റലി സമനില പിടിച്ചടക്കുകയായിരുന്നു. അതോടെ ക്രൊയേഷ്യ നോക്കൗട്ട് കാണാതെ യൂറോയില്‍ നിന്നും പുറത്തായി.