മനു ഭാക്കര്‍ 
SPORTS

മൂന്നാം മെഡലിലേക്ക് ഉന്നം പിടിച്ച് മനു ഭാക്കര്‍; പാരിസില്‍ വീണ്ടും ചരിത്രം പിറക്കുമോ?

യോഗ്യത റൗണ്ടില്‍ കേവലം 2 പോയിന്‍റിന്‍റെ വ്യത്യാസത്തില്‍ രണ്ടാമതായി പോയ മനുവിന് ഫൈനലില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

പാരിസ് ഒളിംപിക്സിന്‍റെ ഷൂട്ടിങ് റേഞ്ചില്‍ ഹാട്രിക് മെഡല്‍ എന്ന ചരിത്ര നേട്ടം സ്വന്തമാക്കാന്‍ ഇന്ത്യന്‍ ഷൂട്ടര്‍ മനു ഭാക്കര്‍ ഇന്നിറങ്ങും. വനിതകളുടെ 25 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ ഫൈനല്‍ പോരാട്ടം ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെ നടക്കും. യോഗ്യത റൗണ്ടില്‍ കേവലം 2 പോയിന്‍റിന്‍റെ വ്യത്യാസത്തില്‍ രണ്ടാമതായി പോയ മനുവിന് ഫൈനലില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പാരിസ് ഒളിംപിക്സില്‍ ഇതിനോടകം 2 വെങ്കല മെഡലുകള്‍ മനു ഭാക്കര്‍ നേടി കഴിഞ്ഞു. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും, 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ഇനത്തിലുമായിരുന്നു മെഡല്‍ നേട്ടം. ഉച്ചയ്ക്ക് 1 മണി മുതല്‍ സ്പോർട്സ് 18, ഡിഡി സ്പോർട്സ് ചാനലുകളിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാം.

പുരുഷ ബാഡ്‌മിന്‍റണില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം ലക്ഷ്യ സെന്‍ സെമിയില്‍ പ്രവേശിച്ചു.  ഒളിംപിക്സ് ചരിത്രത്തിലാദ്യമായി പുരുഷ സിംഗിള്‍സ് ബാഡ്‍മിന്‍റണിന്‍റെ സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും ലക്ഷ്യ സെന്‍ സ്വന്തമാക്കി. ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ചൈനീസ് തായ്പേയി താരം ചൗ ടിയാന്‍ ചെന്നിനെയാണ് ലക്ഷ്യ പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം 19-21 ന് ചൈനീസ് തായ്പേയി താരം സ്വന്തമാക്കിയപ്പോള്‍ ശക്തമായ തിരിച്ചുവരവിലൂടെ ലക്ഷ്യ സെന്‍ രണ്ടും മൂന്നും ഗെയിം പിടിച്ചെടുക്കുകയായിരുന്നു. (21-15, 21-12). ഓഗസ്റ്റ് നാലിനാണ് ലക്ഷ്യയുടെ സെമി ഫൈനല്‍ പോരാട്ടം.

SCROLL FOR NEXT