SPORTS

ക്രിക്കറ്റിൽ ഇനി അവൻ്റെ യുഗം; സിക്സറടിയിൽ ഗെയ്‌ലിൻ്റെ ലോക റെക്കോർഡ് തരിപ്പണം

ഇക്കൊല്ലമിനി നാല് മാസം കൂടി ശേഷിക്കെ താരം എത്ര സിക്സറുകൾ വരെ നേടുമെന്നാണ് ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്


സിക്സറടിയിൽ സാക്ഷാൽ ക്രിസ് ഗെയ്‌ലിൻ്റെ ലോക റെക്കോർഡ് കടപുഴക്കി മറ്റൊരു കരീബിയൻ സൂപ്പർ സ്റ്റാർ. ടി20 ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷം ഏറ്റവുമധികം സിക്സറുകൾ പറത്തിയ താരമെന്ന ഗെയ്‌ലിൻ്റെ പേരിലുള്ള ലോക റെക്കോർഡ് (135 സിക്സുകൾ) ആണ് ഞായറാഴ്ച തകർന്നത്. 2015ൽ യൂണിവേഴ്സൽ ബോസായ ഗെയ്ൽ സൃഷ്ടിച്ച റെക്കോർഡാണ് മറികടന്നത്.

വെസ്റ്റ് ഇൻഡീസിൻ്റെ മധ്യനിര ബാറ്ററായ നിക്കൊളാസ് പൂരൻ 2024ൽ ഇതുവരെ 139 സിക്സറുകൾ പറത്തിക്കഴിഞ്ഞു. ഇക്കൊല്ലമിനി നാല് മാസം കൂടി ശേഷിക്കെ പൂരൻ എത്ര സിക്സറുകൾ വരെ നേടുമെന്നാണ് ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്നത്.

READ MORE: യൂട്യൂബിൽ 33 മില്യൺ ആരാധക പിന്തുണ; ക്രിസ്റ്റ്യാനോയ്ക്ക് ലഭിക്കുന്ന വരുമാനമെത്രയാണ്?

വിൻഡീസിൻ്റെ വെടിക്കെട്ട് ഓപ്പണറായ ക്രിസ് ഗെയ്ൽ 2012, 2011, 2016, 2017 വർഷങ്ങളിൽ 121, 116, 112, 101 വീതം സിക്സറുകൾ പറത്തിയിരുന്നു. ഈ വർഷം ഗെയ്‌ലിൻ്റെ ഇപ്പറഞ്ഞ റെക്കോർഡുകളെല്ലാം നേരത്തെ തന്നെ പൂരൻ  മറികടന്നിരുന്നു.

READ MORE: VIDEO | 6, 6, 6, 6, 6,6; യുവരാജിൻ്റെ ലോക റെക്കോർഡിനൊപ്പമെത്തി യുവ ഇന്ത്യൻ താരം

SCROLL FOR NEXT