OTHER SPORTS

ആര്‍ച്ചറി പ്രീമിയര്‍ ലീഗ് ആദ്യ സീസണ്‍ പൂര്‍ത്തിയായി; പ്രധാനമന്ത്രിക്ക് വില്ല് സമര്‍പ്പിച്ച് രാം ചരണ്‍

ന്യൂസ് ഡെസ്ക്

ആര്‍ച്ചറി പ്രീമിയര്‍ ലീഗിന്റെ ആദ്യ സീസണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി നടന്‍ രാം ചരണ്‍, ആര്‍ച്ചറി പ്രീമിയര്‍ ലീഗ് (എപിഎല്‍) ചെയര്‍മാന്‍ അനില്‍ കാമിനേനി, ഇന്ത്യന്‍ ആര്‍ച്ചറി അസോസിയേഷന്‍ പ്രസിഡന്റ് വീരേന്ദര്‍ സച്ച്ദേവ എന്നിവര്‍ ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടയില്‍, എപിഎല്ലിന്റെ നേട്ടങ്ങളെയും ഇന്ത്യയുടെ പുരാതന കായിക ഇനമായ അമ്പെയ്ത്തിനെ ദേശീയ, ആഗോള ശ്രദ്ധയിലേക്ക് തിരികെ കൊണ്ടുവരാനുള്ള അതിന്റെ ദൗത്യത്തെയും അനുസ്മരിപ്പിക്കുന്ന ഒരു പ്രതീകാത്മക വില്ല് പ്രതിനിധി സംഘം അദ്ദേഹത്തിന് സമ്മാനിച്ചു.

അനില്‍ കാമിനേനിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ആര്‍ച്ചറി പ്രീമിയര്‍ ലീഗ്, കഴിവുള്ള ഇന്ത്യന്‍ ആര്‍ച്ചര്‍മാര്‍ക്ക് ലോകോത്തര പരിശീലനം, മത്സര വേദികള്‍, ആഗോള തലത്തില്‍ ശ്രദ്ധ എന്നിവ വാഗ്ദാനം ചെയ്തുകൊണ്ട് രാജ്യത്തുടനീളം ഈ കായിക ഇനത്തെ പുനരുജ്ജീവിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. അത്ലറ്റുകളെ പരിപോഷിപ്പിക്കുകയും ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ മികവ് പുലര്‍ത്താന്‍ അവരെ സഹായിക്കുകയും ചെയ്യുന്ന ഒരു സുസ്ഥിര വ്യവസ്ഥ കെട്ടിപ്പടുക്കുക എന്നതാണ് ലീഗിന്റെ പ്രധാന ഉദ്ദേശ്യം.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിച്ച രാം ചരണ്‍, അദ്ദേഹത്തെ കാണാനും ആര്‍ച്ചറി പ്രീമിയര്‍ ലീഗിന് പിന്നിലെ കാഴ്ചപ്പാട് പങ്കുവെക്കാനും കഴിഞ്ഞത് ശരിക്കും ഒരു ബഹുമതിയായി തോന്നി എന്ന് മാധ്യമങ്ങളോട് പറഞ്ഞു. ആര്‍ച്ചറി നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ ഒരു പ്രധാന ഭാഗമാണ് എന്നും എപിഎല്‍ വഴി, അതിനെ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ മേഖലയില്‍ ഇന്ത്യയ്ക്ക് അവിശ്വസനീയമായ കഴിവുകളുണ്ട് എന്നും ലോക വേദിയില്‍ വിജയം നേടാന്‍ ഈ പ്ലാറ്റ്ഫോം അവരെ സഹായിക്കും എന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

രാം ചരണിനൊപ്പം ഉപാസന കാമിനേനി കൊനിഡേലയും ഉണ്ടായിരുന്നു. അവര്‍ രാം ചരണിന്റെ മാതാപിതാക്കളായ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ചിരഞ്ജീവിക്ക് വേണ്ടി, ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് ഒരു ബാലാജി വിഗ്രഹവും പരമ്പരാഗത പൂജാ കിറ്റും സമ്മാനിച്ചു

SCROLL FOR NEXT