OTHER SPORTS

ഫൈനലില്‍ അടിപതറി സിന്നര്‍, യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ അല്‍ക്കരാസിന് കിരീടം

ആറാം ഗ്രാന്‍ഡ്‌സലാം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും അല്‍ക്കരാസ് സ്വന്തമാക്കി.

Author : ന്യൂസ് ഡെസ്ക്

യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ കിരീടം സ്വന്തമാക്കി കാര്‍ലോസ് അല്‍ക്കരാസ്. ഫൈനലില്‍ നിലവിലെ ചാംപ്യനും ഒന്നാം നമ്പര്‍ താരവുമായി യാനിക് സിന്നറെ പരാജയപ്പെടുത്തിയാണ് അല്‍ക്കരാസിന്റെ നേട്ടം.

നാല് സെറ്റുകള്‍ (6-2,6-3,6-1,6-4) നീണ്ട പോരാട്ടത്തിനൊടുവിലാണ് അല്‍ക്കരാസിന് ഗ്രാന്‍ഡ്‌സലാം കിരീടം നേടിയത്. ഈ ജയത്തോടെ താരം റാങ്കിങ്ങില്‍ ഒന്നാമതെത്തി.

താരത്തിന്റെ കരയിറിലെ ആറാം ഗ്രാന്‍ഡ്‌സലാം കിരീടമാണിത്. ഈ സീസണിലെ രണ്ടാം ഗ്രാന്‍ഡ്‌സലാമും. ആറാം ഗ്രാന്‍ഡ്‌സലാം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും അല്‍ക്കരാസ് സ്വന്തമാക്കി. റാഫേല്‍ നദാലിനെ മറികടന്നാണ് നേട്ടം.

മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ അല്‍ക്കരാസിന് കളിയില്‍ മേധാവിത്വമുണ്ടായിരുന്നു. തുടര്‍ച്ചയായ സമ്മര്‍ദ്ദത്തില്‍ യാനിക് സിന്നര്‍ പതറുകയായിരുന്നു.

ആദ്യ സെറ്റില്‍ 6-2ന് അല്‍ക്കരാസ് വിജയിച്ചെങ്കില്‍ രണ്ടാമത്തെ സെറ്റില്‍ 6-3ന് സിന്നറാണ് വിജയിച്ചത്. എന്നാല്‍ മൂന്നാം സെറ്റില്‍ വീണ്ടും കളി അല്‍ക്കരാസ് തന്നെ കൈപ്പിടിയിലൊതുക്കുകയായിരുന്നു. 0-5ന് മുന്നിലെത്തി 29 മിനുട്ടില്‍ മൂന്നാം സെറ്റ് അവസാനിക്കുമ്പോള്‍ 1-6 ന് അല്‍ക്കരാസ് വിജയിച്ചു. നാലം സെറ്റില്‍ 2-2 എന്ന നിലയില്‍ ശക്തമായ മത്സരമാണ് ഇരു താരങ്ങളും മുന്നോട്ട് ച്ചെത്. എന്നാല്‍ കളി അവസാനിക്കുമ്പോഴേക്കും ആധിപത്യം തിരിച്ചുപിടിച്ച അല്‍ക്കരാസ് 6-4 എന്ന നിലയില്‍ നാലാം സെറ്റും വിജയിച്ചു.

യുഎസ് ഓപ്പണിലെ രണ്ടാമത്തെ വിജയമാണ് അല്‍ക്കരാസിന്റേത്. 2022ല്‍ നോര്‍വേയുടെ കാസ്പര്‍ റൂഡിനെ തോല്‍പ്പിച്ചുകൊണ്ടാണ് ആദ്യ യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്.

SCROLL FOR NEXT