അൽക്കരാസ്, ലോറെൻസോ മുസേറ്റി  Source: Carlos Alcaraz, Lorenzo Musetti/ X
OTHER SPORTS

ഫ്രഞ്ച് ഓപ്പണില്‍ അല്‍ക്കരാസ് ഫൈനലില്‍; സെമിയില്‍ ലോറെന്‍സോ മുസേറ്റി പിന്‍വാങ്ങി

നാലാം സെറ്റില്‍ പരിക്കിനെ തുടര്‍ന്നാണ് മുസേറ്റിയുടെ പിന്‍മാറ്റം

Author : ന്യൂസ് ഡെസ്ക്

ഫ്രഞ്ച് ഓപ്പണില്‍ നിലവിലെ ചാംപ്യന്‍ അല്‍ക്കരാസ് ഫൈനലില്‍. സെമിയില്‍ ലോറെന്‍സോ മുസേറ്റി പിന്‍വാങ്ങിയതോടെയാണ് അല്‍ക്കരാസ് ഫൈനലില്‍ എത്തിയത്. നാലാം സെറ്റില്‍ പരിക്കിനെ തുടര്‍ന്നാണ് മുസേറ്റിയുടെ പിന്‍മാറ്റം. പിന്മാറുന്ന സമയത്ത് അല്‍ക്കരാസിനായിരുന്നു സ്‌കോര്‍ നിലയില്‍ മുന്നേറ്റം. 4-6, 7-6 (3), 6-0,2-0 ആയിരുന്നു സ്‌കോര്‍ നില.

തുടക്കത്തില്‍ തന്നെ അഞ്ച് ഗ്രാന്‍ഡ്സ്ലാം ഫൈനലില്‍ എത്തുന്ന അഞ്ചാമത്തെ പ്രായം കുറഞ്ഞ താരമായി മാറിയിരിക്കുകയാണ് അല്‍ക്കരാസ്. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ പുരുഷ വിഭാഗം കളിക്കാരന്‍ കൂടിയാണ് അല്‍ക്കരാസ്. നൊവാക്ക് ജോക്കോവിച്ച്, ഡാനി മെഡ്വേഡേവ് എന്നിവരാണ് മുമ്പ് നേട്ടം കൈവരിച്ച പുരുഷ താരങ്ങള്‍.

തുടക്കം മുതല്‍ തന്നെ മുസേറ്റിക്കെതിരെ മേല്‍ക്കൈ നേടാന്‍ അല്‍ക്കരാസിന് സാധിച്ചിരുന്നു. അതേസമയം രണ്ടാം സെമിയില്‍ ജോക്കോവിച്ച് സിന്നര്‍ പോരാട്ടം ഇന്ന് രാത്രി 10.30ന് നടക്കും. ലോക ഒന്നാം റാങ്കുകാരനായ യാനിക് സിന്നെര്‍ക്ക് ഇത് തുര്‍ച്ചയായി രണ്ടാം സെമിയാണ്.

SCROLL FOR NEXT