OTHER SPORTS

ഇത് കന്നി ഗ്രാന്‍ഡ് സ്ലാം; ഫ്രഞ്ച് ഓപ്പണില്‍ മുത്തമിട്ട് അലക്‌സാണ്ടര്‍ സ്വരേവ്

ഫൈനലില്‍ ഇറ്റലിയുടെ ഫ്‌ളാവിയോ കൊബോളിയെ പരാജയപ്പെടുത്തിയാണ് സ്വരേവിന്റെ നേട്ടം.

Author : ന്യൂസ് ഡെസ്ക്

ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സില്‍ കന്നി ഗ്രാന്‍ഡ് സ്ലാമില്‍ മുത്തമിട്ട് അലക്‌സാണ്ടര്‍ സ്വരേവ്. ഫൈനലില്‍ ഇറ്റലിയുടെ ഫ്‌ളാവിയോ കൊബോളിയെ പരാജയപ്പെടുത്തിയാണ് സ്വരേവിന്റെ നേട്ടം.

അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിലാണ് സ്വരേവിന്റെ ജയം. 1-6, 6-4, 4-6, 7-6, 1-6 എന്നിങ്ങനെയാണ് സ്‌കോര്‍ നില. 1996ലെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ബോറിസ് ബെക്കറിന് ശേഷം ഒരു പ്രധാന ടൂര്‍ണമെന്റ് വിജയിക്കുന്ന ആദ്യ ജര്‍മന്‍ ആണ് സ്വരേവ്. ഇത് സ്വരേവിന്റെ നാലാമത്തെ ഗ്രാന്‍ഡ് സ്ലാം ഫൈനലും റോളണ്ട് ഗാരോസില്‍ രണ്ടാമത്തേയുമാണ്.

SCROLL FOR NEXT