OTHER SPORTS

ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ചരിത്രമെഴുതി ഇന്ത്യ; പുരുഷ ഹോക്കിയില്‍ തുടര്‍ച്ചയായ രണ്ടാം സ്വര്‍ണം; ഒളിംപിക്സ് യോഗ്യത

ഗെയിംസില്‍ പുരുഷ ടീമിന്റെ അഞ്ചാം സ്വര്‍ണ നേട്ടമാണ്. തുടര്‍ച്ചയായ രണ്ടാം തവണയാണ് പുരുഷ ടീം ചാമ്പ്യന്മാരാകുന്നത്.

Author : ന്യൂസ് ഡെസ്ക്

ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ഹോക്കിയിലും ഇന്ത്യക്ക് സ്വര്‍ണം. ഫൈനല്‍പ്പോരില്‍ മലേഷ്യയെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം. ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്മാരെന്ന നിലയില്‍ ഇന്ത്യ 2028 ഒളിംപിക്സിനും യോഗ്യത നേടി. ഇന്നലെ വനിതാ ഹോക്കിയിലും ഇന്ത്യ സ്വര്‍ണം നേടിയിരുന്നു.

ഇന്ത്യക്കായി ഹർമൻപ്രീത് സിങ് ഇരട്ട ഗോളുകൾ നേടി. ജുഗ്‌രാജ് സിങ്, ഹാർദിക് സിങ്, ഷിലാനന്ദ് ലാക്ര എന്നിവർ ഓരോ ഗോൾ വീതവും നേടി. ഷെല്ലോ സിൽവേരിയസാണ് മലേഷ്യയുടെ ഏകഗോള്‍ നേടിയത്.

ഗെയിംസില്‍ പുരുഷ ടീമിന്റെ അഞ്ചാം സ്വര്‍ണ നേട്ടമാണ്. തുടര്‍ച്ചയായ രണ്ടാം തവണയാണ് പുരുഷ ടീം ചാമ്പ്യന്മാരാകുന്നത്. ഹാങ്ചൗവില്‍ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കീരിടമണിഞ്ഞത്. മാത്രമല്ല, 28 വര്‍ഷത്തിനുശേഷമാണ് ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ ഒരുമിച്ച് ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ എത്തിയത്. ഇരു ടീമുകളും സ്വര്‍ണനേട്ടംകൊണ്ടും, ഒളിംപിക്സ് യോഗ്യത കൊണ്ടും അത് അവിസ്മരണീയവുമാക്കി.

SCROLL FOR NEXT