ടോക്കിയോ: ഏഷ്യന്‍ ഗെയിംസില്‍ മലയാളി താരം വിദര്‍ശ വിനോദിന് വീണ്ടും മെഡല്‍. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സ് ഇനത്തില്‍ തിലോത്തമ സെന്‍, വിദര്‍ശ വിനോദ്, ആഷി ചൗക്‌സി എന്നിവരടങ്ങിയ ടീം വെള്ളി നേടിയത്.
1,763 പോയിൻ്റോടെയാണ് ഇന്ത്യന്‍ സംഘം വെള്ളിമെഡല്‍ കരസ്ഥമാക്കിയത്. ഷൂട്ടിങ്ങില്‍ വ്യക്തിഗത ഇനത്തില്‍ തിലോത്തമയും വിദര്‍ശയും യഥാക്രമം മൂന്നും ആറും സ്ഥാനങ്ങള്‍ നേടി ഫൈനലിലെത്തി.
ഗെയിംസില്‍ വിദര്‍ശയുടെ രണ്ടാം മെഡലാണ്. നേരത്തെ ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ മലയാളിയെന്ന നേട്ടം വിദര്‍ശ സ്വന്തമാക്കിയിരുന്നു. 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തിലാണ് വിദര്‍ശയ്ക്ക് വെള്ളി മെഡല്‍ ലഭിച്ചത്. കോഴിക്കോട് തിരുവമ്പാടി സ്വദേശി ആണ് വിദര്‍ശ.