ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം പി വി സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദിലെ ബിസിനസുകാരനായ വെങ്കട ദത്ത സായ്യാണ് വരന്‍. ഡിസംബര്‍ 22ന് രാജസ്ഥാനിലെ ഉദയ്പൂരിലായിരിക്കും വിവാഹമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പോസിഡെക്സ് ടെക്നോളജീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് വരന്‍. ഡിസംബര്‍ 20 മുതല്‍ വിവാഹചടങ്ങുകള്‍ ആരംഭിക്കുമെന്നാണ് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡിസംബര്‍ 24ന് ഹൈദരാബാദില്‍ സുഹൃത്തുക്കള്‍ക്കായി വിവാഹ റിസപ്ഷന്‍ ഒരുക്കുമെന്നും സൂചനയുണ്ട്.
ALSO READ : ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: അത്രയെളുപ്പമല്ല ഇന്ത്യയുടെ കാര്യം; സാധ്യതകള്‍ ഇങ്ങനെ
സയിദ് മോദി ഓപ്പണ്‍ കിരീടം കഴിഞ്ഞ ദിവസമാണ് സിന്ധു സ്വന്തമാക്കിയത്. ജനുവരിയോടെയാകും താരം ഇനി കോര്‍ട്ടിലേക്ക് മടങ്ങിയെത്തുക.