പാരിസ് ഒളിംപിക്സില്‍ ഹാട്രിക് മെഡല്‍ എന്ന ചരിത്രനേട്ടത്തിനരികെ ഇന്ത്യന്‍ ഷൂട്ടിങ് താരം മനു ഭാക്കര്‍. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തിലാണ് താരം ഫൈനല്‍ യോഗ്യത നേടിയത്. യോഗ്യതാ റൗണ്ടില്‍ മനു ഭാക്കര്‍ രണ്ടാംസ്ഥാനം നേടിയിരുന്നു. ഇതേയിനത്തിൽ മത്സരിച്ച ഇഷാ സിങ് 18ാം സ്ഥാനക്കാരിയായി ഫൈനൽ കാണാതെ പുറത്തായി. ശനിയാഴ്ചയാണ് ഫൈനൽ പോരാട്ടം.
വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും, 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ഇനത്തിലും മനു ഭാക്കര്‍ വെങ്കലം സ്വന്തമാക്കിയിരുന്നു. അമ്പയെത്ത് മിക്സ്ഡ് ഇനത്തില്‍ ഇന്ത്യയുടെ ധീരജ് ബൊമ്മദേവരയും അങ്കിത ഭഗത് എന്നിവരടങ്ങുന്ന ടീം സെമിയില്‍ കടന്നു. 5-3 എന്ന പോയിന്‍റില്‍ സ്പെയിനിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ യോഗ്യത നേടിയത്. സെമിയില്‍ സൗത്ത് കൊറിയയോ ഇറ്റലിയോ ആയിരിക്കും ഇന്ത്യന്‍ ടീമിന്‍റെ എതിരാളികള്‍.