SPORTS

ചെക്ക് റിപ്പബ്ലിക്കിനെ തോല്‍പ്പിച്ച് പറങ്കിപ്പട

പകരക്കാരനായ കൊണ്‍സെയ്‌സാവോ ഇന്‍ജുറി ടൈമില്‍ നേടിയ ഗോളിലാണ് പോര്‍ച്ചുഗല്‍ ജയം

Author : ന്യൂസ് ഡെസ്ക്

യൂറോ കപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പോര്‍ച്ചുഗല്‍ പരാജയപ്പെടുത്തി. 90-ാം മിനിറ്റില്‍ പകരക്കാരായിറങ്ങിയ ഫ്രഡോ നെറ്റോയും ഫ്രാന്‍സിസ്‌കോ കൊണ്‍സെയ്‌സാവോയും ചേര്‍ന്നാണ് വിജയ ഗോള്‍ ഒരുക്കിയത്. ഇടത് വശത്ത് നിന്നും നെറ്റോ നല്‍കിയ ക്രോസ് കൊണ്‍സെയ്‌സാവോ ഗോളാക്കുകയായിരുന്നു. 62-ാം മിനിറ്റില്‍ ചെക്ക് റിപ്പബ്ലിക്കിന്‍റെ ലൂക്കാസ് പ്രൊവോദ് ബോക്‌സിന് വെളിയില്‍ നിന്നും അടിച്ച പന്ത് ഗോളാകുകയായിരുന്നു. കൗഫല്‍ നല്‍കിയ ലോ പാസ് ലൂക്കാസ് ലക്ഷത്തിലെത്തിക്കുകയായിരുന്നു.

ചെക്ക് ഗോള്‍ കണ്ടെത്തി രണ്ടാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ ലിയാവോ, ഡാലോട് എന്നിവരെ മാറ്റി പകരം ജോട്ട, ഇനാഷ്യോ എന്നിവരെ കളത്തിലിറക്കി. എന്നാല്‍ പോര്‍ച്ചുഗലിന് ലഭിച്ച ഗോള്‍ ചെക്ക് റിപ്പബ്ലിക്കിന്‍റെ സമ്മാനമായിരുന്നു. ചെക്ക് പ്രതിരോധ താരം റോബിന്‍ റാനക്കിന്‍റെ കാലില്‍ തട്ടി കയറിയ സെല്‍ഫ് ഗോളാണ് കളി സമനിലയിലാക്കിയത്.

ആദ്യ പകുതിയില്‍ ഭൂരിഭാഗം സമയത്തും ചെക്ക് പെനാല്‍റ്റി ബോക്‌സിന് സമീപം കളി പിടിച്ചു നിര്‍ത്താന്‍ പോര്‍ച്ചുഗലിന് സാധിച്ചെങ്കിലും ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. പോര്‍ച്ചുഗല്‍ മുന്നേറ്റനിര ലക്ഷ്യവും ഒത്തിണക്കവുമില്ലാതെയാണ് കളിച്ചത്. മുന്നേറ്റനിരയില്‍ ചെക്ക് പ്രതിരോധനിരക്കാരുടെ ഇടയില്‍ ക്രിസ്റ്റിയാനോ റൊണള്‍ഡോ ഒറ്റപ്പെട്ടു. ഹാഫ് ടൈമിന് മുന്‍പ് റൊണാള്‍ഡോ ഗോള്‍ നേടാന്‍ ശ്രമിച്ചെങ്കിലും ചെക്ക് ഗോള്‍ കീപ്പര്‍ സ്റ്റാനെക്ക് തടുക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ വീര്യത്തോടെ കളിച്ച ചെക്ക് റിപ്പബ്ലിക്കിന് 62-ാം മിനിറ്റില്‍ ഗോള്‍ ലഭിച്ചു. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം ചെക്കിന്‍റെ വക ഒരു സെല്‍ഫ് ഗോളും. പകരക്കാരനായി വന്ന ജോട്ട റൊണള്‍ഡോയുമായി ചേര്‍ന്ന് അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ 90-ാം മിനിറ്റില്‍ കൊണ്‍സെയ്‌സാവോയുടെ ഗോളിലൂടെ പോര്‍ച്ചുഗല്‍ 2-1 ന് വിജയിച്ചു. ഈ കളിയോടെ ചെക്ക് റിപ്പബ്ലിക്കിനെതിരെ പോര്‍ച്ചുഗലിനായി കളിച്ച പെപ്പെ യൂറോ കപ്പില്‍ കളിക്കുന്ന ഏറ്റവും പ്രായമേറിയ കളിക്കാരനായി. 41 വയസ്സും 113 ദിവസവുമായിരുന്നു പെപ്പയുടെ പ്രായം.

SCROLL FOR NEXT