SPORTS

VIDEO | അംബാനിയുടെ വസതിയിൽ ഒളിംപ്യന്മാർക്കായി സംഘടിപ്പിച്ച വിരുന്നിൽ താരമായി പി.ആർ. ശ്രീജേഷും കുടുംബവും!

റിലയൻസ് ഫൗണ്ടേഷൻ്റെ സ്ഥാപക ചെയർ പേഴ്‌സണുമായ നിത അംബാനി 2024ലെ പാരിസ് ഒളിംപിക്‌സ്, പാരാലിംപിക്‌സ് എന്നിവയിൽ പങ്കെടുത്ത ഇന്ത്യൻ താരങ്ങൾക്കായാണ് സ്വീകരണമൊരുക്കിയത്

Author : ന്യൂസ് ഡെസ്ക്

മുകേഷ് അംബാനിയുടെ വസതിയിൽ സംഘടിപ്പിച്ച വിരുന്നിൽ താരമായത് മുൻ ഇന്ത്യൻ ഹോക്കി താരം പി.ആർ. ശ്രീജേഷും കുടുംബവുമാണ്. ദക്ഷിണ മുംബൈയിലെ ആള്‍ട്ടാമൗണ്ടിലുള്ള അംബാനിയുടെ ആന്‍ഡിലിയ എന്ന ആഡംബര വസതിയിൽ ഒളിംപിക് മെഡൽ ജേതാക്കൾക്കായി സംഘടിപ്പിച്ച വിരുന്നിലാണ് ശ്രീജേഷ് കുടുംബ സമേതമെത്തിയത്.

തുടർച്ചയായ രണ്ട് ഒളിംപിക്സുകളിൽ ഇന്ത്യക്കായി വെങ്കല മെഡലുകൾ നേടിയാണ് ഹോക്കിയിൽ നിന്ന് വിരമിക്കുന്നതായി താരം പ്രഖ്യാപിച്ചത്. ഒളിംപിക്സിൽ ഗോൾ പോസ്റ്റിന് കീഴെ മിന്നുന്ന പ്രകടനമാണ് മലയാളി താരം പുറത്തെടുത്തിരുന്നത്.

കുടുംബ സമേതം ഫോട്ടോയ്ക്കും ശ്രീജേഷ് പോസ് ചെയ്തു. ഇതിൻ്റെ വീഡിയോ ദേശീയ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടിരുന്നു. ഐഒസി അംഗവും റിലയൻസ് ഫൗണ്ടേഷൻ്റെ സ്ഥാപക ചെയർ പേഴ്‌സണുമായ നിത അംബാനി 2024ലെ പാരിസ് ഒളിംപിക്‌സ്, പാരാലിംപിക്‌സ് എന്നിവയിൽ പങ്കെടുത്ത ഇന്ത്യൻ താരങ്ങൾക്കായാണ് സ്വീകരണമൊരുക്കിയത്.

അംബാനിയുടെ വിരുന്നിൽ പങ്കെടുക്കാൻ ശ്രീജേഷിനോടൊപ്പം ഭാര്യ ഡോ.അനീഷ്യക്ക് പുറമെ മകൾ അനുശ്രീയും മകൻ ശ്രീയാൻഷും കൂടെയെത്തിയിരുന്നു. മുൻ ലോംഗ് ജംപ് താരവും ആയുർവേദ ഡോക്ടറുമായ അനീഷ്യയെ ദീർഘകാലത്തെ പ്രണയത്തിന് ശേഷമാണ് ശ്രീജേഷ് വിവാഹം കഴിച്ചത്. ശ്രീജേഷ് ഇപ്പോൾ കേരള സർക്കാരിൻ്റെ പൊതു ഉന്നത വിദ്യാഭ്യാസ വകുപ്പിൽ ജോയിൻ്റ് ഡയറക്ടറായാണ് ജോലി ചെയ്യുന്നത്.

READ MORE: ഭാര്യക്ക് ബിക്കിനിയിടാന്‍ മോഹം; 300 കോടിക്ക് ദ്വീപ് വാങ്ങി ദുബായ് വ്യവസായി

അംബാനിയുടെ വിരുന്നിൽ പങ്കെടുക്കാൻ ശ്രീജേഷിനോടൊപ്പം ഭാര്യ ഡോ.അനീഷ്യക്ക് പുറമെ മകൾ അനുശ്രീയും മകൻ ശ്രീയാൻഷും കൂടെയെത്തിയിരുന്നു. മുൻ ലോംഗ് ജംപ് താരവും ആയുർവേദ ഡോക്ടറുമായ അനീഷ്യയെ ദീർഘകാലത്തെ പ്രണയത്തിന് ശേഷമാണ് ശ്രീജേഷ് വിവാഹം കഴിച്ചത്. ശ്രീജേഷ് ഇപ്പോൾ കേരള സർക്കാരിൻ്റെ പൊതു ഉന്നത വിദ്യാഭ്യാസ വകുപ്പിൽ ജോയിൻ്റ് ഡയറക്ടറായാണ് ജോലി ചെയ്യുന്നത്.

SCROLL FOR NEXT