SPORTS

'മാറ്റം വരുംവരെ പ്രതിഷേധം തുടരും'; ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റുമായുള്ള ചർച്ചയ്ക്ക് ശേഷം നിലപാടറിയിച്ച് മഞ്ഞപ്പട

മാനേജ്മെന്റുമായുള്ള ചർച്ചയിൽ തങ്ങളുടെ ആവശ്യങ്ങളും ആശങ്കകളും അറിയിച്ചതായി മഞ്ഞപ്പട പറയുന്നു

Author : ന്യൂസ് ഡെസ്ക്

കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരായ പ്രതിഷേധം തുടരുമെന്ന് ആരാധകകൂട്ടായ്മയായ മഞ്ഞപ്പട. ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റുമായുള്ള ചർച്ചയ്ക്ക് ശേഷമായിരുന്നു പ്രസ്താവന. ചർച്ച ഫലപ്രദമായിരുന്നുവെന്നും തങ്ങളുടെ ആശങ്കകൾ അറിയിച്ചുവെന്നും മഞ്ഞപ്പട അറിയിച്ചു. എന്നാൽ ടീമിൽ പ്രകടമായ മാറ്റങ്ങളുണ്ടാകും വരെ പ്രതിഷേധം തുടരാനാണ് ആരാധകകൂട്ടായ്മയുടെ തീരുമാനം.



മാനേജ്മെന്റുമായുള്ള ചർച്ചയിൽ തങ്ങളുടെ ആവശ്യങ്ങളും ആശങ്കകളും അറിയിച്ചതായും അതിനൊക്കെ പരിഹാരമുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതായും മഞ്ഞപ്പട പറയുന്നു. ഉന്നയിച്ച പ്രാഥമിക ആവശ്യങ്ങളിൽ വ്യക്തമായ നടപടികൾ ഉണ്ടാകുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് മഞ്ഞപ്പട അറിയിച്ചിരിക്കുന്നത്. താരങ്ങൾക്കോ ടീമിനോ എതിരല്ല തങ്ങളുടെ പ്രതിഷേധമെന്നും മാനേജ്മെന്റിന്റെ നയങ്ങൾക്ക് എതിരാണെന്നും മഞ്ഞപ്പട കൂട്ടിച്ചേർത്തു.

SCROLL FOR NEXT