ഒരു പതിറ്റാണ്ടിന് ശേഷം ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡിന്യോ ബൂട്ടണിഞ്ഞപ്പോള്‍ ആര്‍ത്തിരമ്പി ഫുട്ബോള്‍ ലോകം. ഇറ്റാലിയന്‍ സീരി സി ഫുട്ബോളില്‍ റവേന്നയ്ക്ക് വേണ്ടിയാണ് 46കാരനായ റൊണാള്‍ഡിന്യോ കളത്തിലിറങ്ങിയത്. മത്സരത്തില്‍ റവേന്ന എതിരാളികളായ ഫോര്ലിയെ എതിരില്ലാത്ത 2 ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.
കോര്‍ണര്‍ കിക്കുകളുമായും മനോഹരമായ പാസുകളുമായും റൊണാള്‍ഡിന്യോ മിന്നലാട്ടങ്ങള്‍ നടത്തി. റെണാള്ഡിന്യോയുടെ അസിസ്റ്റില്‍ നിന്നാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്.
കാല്പന്തുകളിയുടെ രാജാവായിരുന്ന റൊണാള്‍ഡിന്യോയുടെ കാലുകളിലേക്ക് ബോളെത്തിയ ഓരോ നിമിഷവും ആര്‍പ്പുവിളികളോടെയാണ് സ്റ്റേഡിയം എതിരേറ്റത്.
ആദ്യ പകുതിയിലെ 45 മിനുട്ടുകളാണ് റൊണാള്‍ഡിന്യോ കളത്തിലിറങ്ങിയത്. 2015 സെപ്റ്റംബറില്‍ ഫ്ളുമിനെന്സിന് വേണ്ടിയാണ് റൊണാള്‍ഡിന്യോ അവസാനമായി പ്രൊഫഷണല്‍ മത്സരം കളിച്ചത്.