ശ്രേയസ് അയ്യര്‍ 
SPORTS

സണ്‍ഗ്ലാസ് ധരിച്ച് ബാറ്റിങ്ങിനിറങ്ങി, ഏഴാം പന്തില്‍ ഡക്ക്! ശ്രേയസ് അയ്യർക്ക് ട്രോള്‍മഴ

ആദ്യ ദുലീപ് ട്രോഫി മത്സരത്തില്‍ ആദ്യ ഇന്നിങ്സില്‍ 9 റണ്‍സും രണ്ടാമത്തെ ഇന്നിങ്സില്‍ 54 റണ്ഡസുമാണ് ശ്രേയസ് നേടിയത്

Author : ന്യൂസ് ഡെസ്ക്

ഇന്ത്യൻ ടീമിലേക്കുള്ള ശ്രേയസ് അയ്യരുടെ മടങ്ങി വരവ് ഓരോ മത്സരങ്ങൾക്ക് ശേഷവും ദുഷ്കരമായിക്കൊണ്ടിരിക്കുകയാണ്. ബിസിസിഐ കരാർ പുതുക്കാത്തതിനാൽ തന്നെ നിലവില്‍ ശ്രേയസിന് ഒരു ഫോര്‍മാറ്റിലെ പ്ലേയിങ് ഇലവനിലും ശ്രേയസിന് സ്ഥാനം ഉറപ്പിക്കാനായിട്ടില്ല. നടന്നുകൊണ്ടിരിക്കുന്ന ദുലീപ് ട്രോഫി ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച് ടീമിലേക്ക് കയറുക എന്നതായിരുന്നു ടീമിൽ തിരിച്ചെത്താൻ ശ്രേയസിന് മുന്നിലുണ്ടായിരുന്ന ഏക മാർ​ഗം. എന്നാൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ശ്രേയസ് ഏഴ് പന്തുകളിൽ നിന്നും റണ്ണൊന്നുമെടുക്കാതെ പുറത്തായിരുന്നു.


നേരിട്ട ഏഴാം പന്തിൽ ബാക്ഫുട്ട് ഷോട്ടിന് ശ്രമിക്കവെ മിഡ് ഓണിൽ ക്യാച്ച് വഴങ്ങിയാണ് ശ്രേയസ് മടങ്ങിയത്. ഡക്ക് ആയത് മാത്രമല്ല, അതിന്റെ പേരിൽ ട്രോളുകളിലും ഇടം നേടുകയാണ് ശ്രേയസ്. സൺ​ഗ്ലാസും ധരിച്ചാണ് താരം ബാറ്റിങ്ങിനിറങ്ങിയത്. ശേഷം ഏഴാം പന്തിൽ ഡക്ക്.! ‍ഇതാണ് ശ്രേയസിനെതിരെ ട്രോൾമഴ വീഴാൻ കാരണം.

ആദ്യ ദുലീപ് ട്രോഫി മത്സരത്തില്‍ ആദ്യ ഇന്നിങ്സില്‍ 9 റണ്‍സും രണ്ടാമത്തെ ഇന്നിങ്സില്‍ 54 റണ്ഡസുമാണ് ശ്രേയസ് നേടിയത്. മികച്ച പ്രകടനം പുറത്തെടുക്കാനാകാത്തതിനാല്‍ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിനുള്ള ടീമില്‍ ഇടം നേടാനും ശ്രേയസിന് സാധിച്ചില്ല. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ശ്രേയസ് ടീമില്‍ ഇടംപിടിക്കാനുള്ള സാധ്യത വിരളമാണ്.

SCROLL FOR NEXT