SPORTS

സിംബാബ്‍വെക്കെതിരെ ഇന്ത്യയെ ശുഭ്മാന്‍ ​ഗിൽ നയിക്കും, സഞ്ജു സാംസൺ ടീമിൽ

അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ നിന്നും രോഹിത് ശർമ്മ, വിരാട് കോഹ്‍ലി, ജസ്പ്രിത് ബുംറ തുടങ്ങിയ സീനിയർ താരങ്ങൾക്കെല്ലാം വിശ്രമം അനുവദിച്ചു

Author : ന്യൂസ് ഡെസ്ക്

സിംബാബ്‍വെക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. യുവതാരം ശുഭ്മാൻ ഗിൽ നയിക്കുന്ന 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ നിന്നും രോഹിത് ശർമ്മ, വിരാട് കോഹ്‍ലി, ജസ്പ്രിത് ബുംറ തുടങ്ങിയ സീനിയർ താരങ്ങൾക്കെല്ലാം വിശ്രമം അനുവദിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടി.

ഐ.പി.എൽ 2024 സീസണിൽ ഗംഭീര പ്രകടനം പുറത്തെടുത്ത അഭിഷേക് ശര്‍മ, റിയാൻ പരാഗ്, നിതീഷ് കുമാർ റെഡ്ഡി, തുഷാർ ദേശ്പാണ്ഡെ എന്നിവർക്ക് ദേശീയ ടീമിലേക്ക് സിംബാബ്‍വെ പര്യടനത്തിലൂടെ അവസരം ലഭിച്ചിരിക്കുകയാണ്. കുൽദീപ് യാദവ്, യുസ്‌‍വേന്ദ്ര ചെഹൽ എന്നിവർക്കും വിശ്രമം അനുവദിച്ചതോടെ സ്പിന്നർമാരായി വാഷിങ്ടൻ സുന്ദർ, രവി ബിഷ്‌ണോയ് എന്നിവരെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആവേശ് ഖാൻ, ഖലീൽ അഹമ്മദ്, മുകേഷ് കുമാർ, തുഷാർ ദേശ്പാണ്ഡെ എന്നിവർ പേസർമാരായുമുണ്ട്.

സിംബാബ്‍വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീം : ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, ഋതുരാജ് ഗെയ്‌ക്‌വാദ്, അഭിഷേക് ശർമ, റിങ്കു സിങ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, റിയാൻ പരാഗ്, വാഷിങ്ടൻ സുന്ദർ, രവി ബിഷ്‌ണോയ്, ആവേശ് ഖാൻ, ഖലീൽ അഹമ്മദ്, മുകേഷ് കുമാർ , തുഷാർ ദേശ്പാണ്ഡെ.

SCROLL FOR NEXT