SPORTS

യൂറോ കപ്പ് ചാംപ്യന്മാരായി സ്പെയിൻ

നാല് യൂറോ കിരീടങ്ങള്‍ നേടുന്ന ആദ്യ ടീമെന്ന റെക്കോഡും ഇതോടെ സ്‌പെയിനിന് സ്വന്തമായി

Author : ന്യൂസ് ഡെസ്ക്

യൂറോ കപ്പ് കിരീടം നേടി സ്പെയ്ൻ. ഇംഗ്ലണ്ടിനെ 2-1 ന് പാരജയപ്പെടുത്തിയായിരുന്നു സ്പെയിനിന്ർറെ കിരീട നേട്ടം. നിക്കോ വില്യംസും, മികേല്‍ ഒയര്‍സബാളുമാണ് സ്പെയിനിനായി ഗോൾ നേടിയത്. സ്പെയിനിന്റെ നാലാം യൂറോ കിരീടമാണിത്. നാല് യൂറോ കിരീടങ്ങള്‍ നേടുന്ന ആദ്യ ടീമെന്ന റെക്കോഡും ഇതോടെ സ്‌പെയിനിന് സ്വന്തമായി.
രണ്ടാം പാതിയുടെ തുടക്കത്തിലായിരുന്നു സ്പെയിനിന്റെ ആദ്യ ഗോൾ. 73-ാം മിനിറ്റിൽ ഇംഗ്ലണ്ട് സമനില ഗോള്‍ കണ്ടെത്തിയെങ്കിലും 86-ാം മിനിറ്റില്‍ സ്‌പെയിൻ വിജയ ഗോൾ നേടി. പകരക്കാരൻ കോൾ പാമറാണ് 73–ാം മിനിറ്റിൽ ഇംഗ്ലണ്ടിനായി ആശ്വാസ ഗോൾ നേടിയത്.
തുടർച്ചയായ രണ്ടാം തവണയാണ് ഇംഗ്ലണ്ടിന് യൂറോ കപ്പ് നഷ്ടമാവുന്നത്. കഴിഞ്ഞ തവണ ഇറ്റലിയോട് ഷൂട്ടൗട്ടിലാണ് സ്പെയിൻ പരാജയപ്പെട്ടത്.


SCROLL FOR NEXT