യൂറോപ്യൻ ക്ലബ് ഫുട്ബോളിൽ വമ്പൻമാർക്ക് വിജയത്തുടക്കം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളും ആഴ്സണലും, ലാലീഗയിൽ ബാഴ്സലോണയും ജയത്തോടെ തുടങ്ങി. സീസണിലെ ആദ്യ മത്സരത്തിനായി റയൽ മാഡ്രിഡ് ഇന്ന് കളത്തിലിറങ്ങും.
സീസണിലെ ആദ്യ മത്സരത്തിൽ ഇപ്‌സ്വിച്ചിനെ എതിരില്ലാത്ത രണ്ട് ഗോളുൾക്കാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്. ലിവർപൂളിനായി മുഹമ്മദ് സലായും, ഡിയോഗോ ജോട്ടയും ഗോളുകൾ നേടി. വോൾവ്സിനെ രണ്ട് ഗോളിന് തോൽപ്പിച്ച് ആഴ്സണലും തുടക്കം ഗംഭീരമാക്കി. കായ് ഹാവർട്ട്സും ബുക്കായോ സാക്കയും ആഴ്സണലിനായി ലക്ഷ്യം കണ്ടു.
READ MORE: വിനേഷ് ഫോഗട്ട് തിരിച്ചെത്തി: വൻ വരവേൽപ്പ്, വൈകാരിക നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് ഡൽഹി വിമാനത്താവളം
സതാംപ്ടണിനെ ന്യൂകാസിൽ എതിരില്ലാത്ത ഗോളിന് തോൽപ്പിച്ചപ്പോൾ, ബേൺമൗത്ത്-നോട്ടാം ഫോറസ്റ്റ് മത്സരം സമനിലയിൽ കലാശിച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ആസ്റ്റൺ വില്ല ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് വെസ്റ്റ് ഹാമിനെ തകർത്തത്.
വലൻസിയക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്സലോണയുടെ ജയം. റോബർട്ടോ ലെവൻഡോസ്കി ബാഴ്സക്കായി ഇരട്ട ഗോളുകൾ നേടിയപ്പോള്‍ ഹ്യൂഗോ ഡൂറോയാണ് വലൻസിയക്കായി ആശ്വാസഗോള്‍ നേടിയത്.