SPORTS

കുട്ടിക്രിക്കറ്റിനോട് വിടപറഞ്ഞ് വിരാട് കോഹ്ലി; പ്രഖ്യാപനം ലോകകപ്പ് വിജയത്തിന് പിന്നാലെ

ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിരാട് കോഹ്ലി നേടിയ 76 റണ്‍സ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായിരുന്നു

Author : ന്യൂസ് ഡെസ്ക്

ട്വന്‍റി-20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി. ലോകകപ്പ് വിജയത്തിന് പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. "ഇത് എൻ്റെ അവസാനത്തെ ട്വൻറി- 20 ലോകകപ്പായിരുന്നു, ഞങ്ങൾ നേടിയെടുക്കാൻ ആഗ്രഹിച്ചത് ഇതാണ്.ഇന്ത്യക്ക് വേണ്ടി കളിക്കുന്ന എൻ്റെ അവസാന ട്വൻറി- 20 മത്സരമായിരുന്നു അത്"- കോഹ്ലി പറഞ്ഞു. കോഹ്ലി തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്. ടൂര്‍ണമെന്‍റില്‍ ഉടനീളം മോശം ഫോമിനെ തുടര്‍ന്ന് കടുത്ത വിമര്‍ശനമാണ് താരം നേരിട്ടിരുന്നത്.

ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിരാട് കോഹ്ലി നേടിയ 76 റണ്‍സ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. ഇതോടെ ട്വൻറി-20 ലോകകപ്പ് ഫൈനലില്‍ രണ്ടുതവണ അര്‍ധസെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും കോഹ്ലിയ്ക്ക് സ്വന്തമായി. വെസ്റ്റിന്‍ഡീസിന്റെ മാര്‍ലോണ്‍ സാമുവല്‍സും ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയുമാണ് നേരത്തേ ഈ നേട്ടം സ്വന്തമാക്കിയവര്‍. 2014 ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരായ ഫൈനലിലും കോഹ്ലി അര്‍ധസെഞ്ചുറി നേടിയിരുന്നു. മിര്‍പുരില്‍ നടന്ന ഫൈനലില്‍ 58 പന്തില്‍ 77 റണ്‍സായിരുന്നു കോഹ്ലിയുടെ സമ്പാദ്യം. പക്ഷേ, ഫൈനലില്‍ ഇന്ത്യ തോറ്റു.

SCROLL FOR NEXT